സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്, ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Oct 28, 2018, 10:33 IST
പെരിയ: (www.kasargodvartha.com 28.10.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടമുണ്ടയിലെ സന്ദീപിന്റെ മകന്‍ സഞ്ജയെ (എട്ട്) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുല്ലൂര്‍ എടമുണ്ടയില്‍ വെച്ചാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. എടമുണ്ടയിലെ സൗമ്യയുടെ മകന്‍ സജിത് (ഏഴ്) സ്വപ്നയുടെ മകന്‍ സൂര്യജിത്ത് (ഏഴ്), സന്തോഷിന്റെ മകള്‍ അഷിക (നാല്), ശ്രീധരന്റെ മകന്‍ ശ്രേയസ് (ആറ്), ഉഷയുടെ മകള്‍ സ്മൃതി (അഞ്ച്) ഇവരാണ് പരിക്കേറ്റ മറ്റു അഞ്ചു പേര്‍. ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
പുല്ലൂര്‍ ജി യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണിവര്‍. സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികളുമായി മടങ്ങുകയായിരുന്നു ഓട്ടോറിക്ഷ. കൊടവലം എടമുണ്ട റോഡില്‍ എടമുണ്ട ഇറക്കത്തില്‍ അപകടത്തില്‍പെടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Accident, Auto Rikshaw Accident; 6 injured
< !- START disable copy paste -->