ഓട്ടോ ഡ്രൈവറെ ബൈക്കിലെത്തി മര്‍ദിച്ചു; ഉളിയത്തടുക്കയില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി
Jan 5, 2013, 14:15 IST
കാസര്‍കോട്: ഉളിയത്തടുക്കയില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി ഹര്‍ത്താല്‍ ആചരിച്ചു. ഉളിയത്തടുക്ക എസ്.പി. നഗറിലെ എസ്.ടി.യു പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ അലിയെ (26) യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യാത്രക്കാരുമായി പോകുമ്പോള്‍ വഴി തടഞ്ഞ് മര്‍ദിച്ചത്.
പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ബൈക്കിലെത്തിയ രണ്ടംഗസംഘം ഓട്ടോ സ്റ്റാന്‍ഡില്‍ വന്ന് അലിയെ ഭീഷണിപ്പെടുത്തി തിരിച്ചു പോയിരുന്നു. അല്പം കഴിഞ്ഞ് വാടക പോകുമ്പോഴാണ് അലിക്ക് മര്‍ദനമേറ്റത്.

Keywords: Attack, Auto Driver, Uliyathaduka, Harthal, Bike, CITU, Injured, Hospital, Kasaragod, Kerala, Kerala Vartha, Kerala News.