വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു
Sep 19, 2017, 00:19 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2017) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. തളങ്കര ദഖീറത്ത് സ്‌കൂളിന് സമീപം താമസിക്കുന്ന ഖാലിദിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസിലോടുന്ന ഓട്ടോ റിക്ഷയാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച രാത്രി 9.15 മണിയോടെയായിരുന്നു സംഭവം.
തൊട്ടടുത്ത വീടിന് സമീപം പാര്‍ക്ക് ചെയ്ത ശേഷം തന്റെ താമസ സ്ഥലത്തേക്ക് പോയതായിരുന്നു ഖാലിദ്. ഇതിനിടയില്‍ ഓട്ടോ റിക്ഷയ്ക്ക് പെടുന്നനെ തീപിടിക്കുകയായിരുന്നു. ഗ്യാസ് ചോര്‍ന്നായിരിക്കാം അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
സംഭവം കണ്ട വീട്ടുകാരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Auto-rickshaw, Fire, Fire Force, Thalangara, Khalid.