അജ്മീരിലേക്കു പോകുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ ഓട്ടോ കളവു പോയി
Jun 18, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2014) അജ്മീരിലേക്കു പോകുമ്പോള്‍ കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് ഫീസടച്ച് പാര്‍ക്കു ചെയ്ത ഓട്ടോറിക്ഷ കളവു പോയി. സംഭവത്തില്‍ ഓട്ടോ ഉടമയുടെ പരാതിയില്‍ പാര്‍ക്കിംഗ് ഏജന്റിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
കല്ലക്കട്ട കോട്ടിക്കുളം ഹൗസിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ മൊയ്തീന്‍ കുഞ്ഞിയുടെ കെ.എല്‍. 608830 നമ്പര്‍ ഓട്ടോറിക്ഷയാണ് മോഷണം പോയത്. ജൂണ്‍ ഒമ്പതിന് 70 രൂപ അടച്ച് രശീതി കൈപ്പറ്റിയതിനു ശേഷം അജ്മീരിലേക്കു വണ്ടി കയറിയ മൊയ്തീന്‍ കുഞ്ഞി 14നു തിരിച്ചെത്തിയപ്പോഴാണ് റിക്ഷ കാണാതായ വിവരം അറിയുന്നത്. രശീതി കാട്ടി പാര്‍ക്കിംഗ് ഏജന്റിനോട് അന്വേഷിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തുകയായിരുന്നു.
തുടര്‍ന്നാണ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പോലീസ് പാര്‍ക്കിംഗ് ഏജന്റിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. നേരത്തെ നിരവധി ബൈക്കുകള്‍ ഇതു പോലെ സ്‌റ്റേഷന്‍ പരിസരത്തു നിന്നു ദൂരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Auto-Robbery, Case, Railway station, Kasaragod, Police, Parking Agent, Moideen Kunhi.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067