പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്ന് ഓട്ടോ റിക്ഷ മോഷ്ടിച്ചു
Mar 3, 2013, 16:46 IST
കാസര്‍കോട്: പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് റിക്ഷ മോഷ്ടിച്ചത്.
ചെര്‍ക്കള പാടി കോലാച്ചിയടുക്കത്തെ മുഹമ്മദിന്റെ മകന്‍ സി.എച്ച്.ഇബ്രാഹിമിന്റെ കെ.എല്‍ 14 എല്‍ 1772 നമ്പര്‍ ആപ്പെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. റിക്ഷ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട് ഇബ്രാഹിം പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് റിക്ഷ മോഷണം പോയതറിഞ്ഞത്.
ഇത് സംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. കാസര്‍കോട്ടും പരിസരങ്ങളിലും അടുത്തിടെഓട്ടോ റിക്ഷകള്‍ മോഷണം പോകുന്നത് പതിവായിട്ടുണ്ട്. കൂടുതലായും ആപ്പെ ഓട്ടോ റിക്ഷകളാണ് മോഷണം പോകുന്നത്. ഇതിന് പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ റിക്ഷ നിര്‍ത്തി ആരാധനാലയങ്ങളിലും മറ്റും പോകുന്നത് നിരീക്ഷിക്കുന്ന സംഘം റിക്ഷകളുമായി സ്ഥലം വിടുകയാണ്.

Keywords: Police station, Compound, Auto rikshaw, Robbery, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News