വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ കത്തിനശിച്ചു
Jun 4, 2012, 09:18 IST
പടന്ന: പടന്ന ഓരിയില്‍ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 60 1711 ഓട്ടോ റിക്ഷ അഗ്‌നിക്കിരയായത്. പെട്ടെന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് വീട്ടുകാര്‍ ഞെട്ടിയുന്നപ്പോഴാനു തീ ആളിക്കതുന്നത് കണ്ടത്. ഉടന്‍ തന്നെ വെള്ളമൊഴിച്ചു തീ അണചെങ്കിലും റിക്ഷ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. തീ വീടിനു പടര്‍ന്നു പിടിക്കുന്നതിനു മുമ്പായി അണച്ചത് വന്‍ അപകടം ഒഴിവാക്കി. കാര്‍ പോര്‍ചിലുള്ള ജനല്‍ ചില്ലുകള്‍ ചൂടേറ്റ് പൊട്ടിയിട്ടുണ്ട്. ഓരിയിലെ സി. സുരേഷിന്റെ താണ് റിക്ഷ. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തില്‍ ചന്ദേര പോലിസ് കേസെടുത്തു.
Keywords: Auto Rickshaw, Fires, Padne, Kasaragod