ബായാര്‍ മുളിഗദ്ദെയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
Jul 20, 2015, 16:54 IST
ഉപ്പള: (www.kasargodvartha.com 20.07.2015) പൈവളിഗെ ബായാര്‍ മുളിഗദ്ദെ ലാല്‍ബാഗില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. ലാല്‍ബാഗിലെ ഓട്ടോഡ്രൈവര്‍ മുരളീധരനാ (41)ണ് വെട്ടേറ്റത്. നേരത്തെ ഒരു കേസില്‍ പ്രതിയാണ് വെട്ടേറ്റ മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. വെട്ടേറ്റ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement: