Accident | വഴി നടന്നുപോകുന്നതിനിടെ ഓടോറിക്ഷ ഡ്രൈവർ സ്‌കൂടർ ഇടിച്ച് മരിച്ചു
Updated: Dec 4, 2024, 13:16 IST

Photo: Arranged
● ചൊവ്വാഴ്ച രാത്രി 11.30 ന് ചാമുണ്ഡിക്കുന്നിൽ വെച്ചായിരുന്നു അപകടം.
● പള്ളിക്കര ഭാഗത്ത് നിന്നും ചിത്താരിയിലേക്ക് നടന്ന് പോകുന്നതിനിടെ സ്‌കൂടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
● സ്‌കൂടർ ഓടിച്ചയാൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്: (KasargodVartha) നടന്നു പോകുന്നതിനിടെ ഓടോറിക്ഷ ഡ്രൈവർ സ്‌കൂടർ ഇടിച്ച് മരിച്ചു. സെൻട്രൽ ചിത്താരിയിലെ സി എം കുഞ്ഞബ്ദുല്ല (36) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ചാമുണ്ഡിക്കുന്നിൽ വെച്ചായിരുന്നു അപകടം.
പള്ളിക്കര ഭാഗത്ത് നിന്നും ചിത്താരിയിലേക്ക് നടന്ന് പോകുന്നതിനിടെ സ്‌കൂടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
സ്‌കൂടർ ഓടിച്ചയാൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ചാമുണ്ഡിക്കുന്ന് സ്റ്റാൻഡിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു മരിച്ച കുഞ്ഞബ്ദുല്ല.
#KasargodAccident, #AutoRickshawDriver, #ScooterCrash, #TrafficAccident, #PedestrianFatality, #Chamundikunnu