ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Oct 27, 2014, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 27.10.2014) കണ്ണുകളുടെ കാഴ്ച കുറഞ്ഞതില്‍ മനം നൊന്താണെന്നു പറയുന്നു ഓട്ടോ െ്രെഡവറെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവറും ഉപ്പള ഭഗവതി നഗര്‍ ക്ഷേത്രത്തിനടുത്തു താമസക്കാരനുമായ പ്രവീണ്‍ കുമാര്‍ ഷെട്ടി (27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രവീണ്‍ കുമാറിന്റെ വലതു കണ്ണിന്റെ കാഴ്ച നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഇടതു കണ്ണിന്റെ കാഴ്ച ഈയിടെയായി മങ്ങിയിരുന്നതായി ബന്ധുക്കളും മറ്റും പറയുന്നു. കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള വിഷമം പ്രവീണ്‍ പലരോടും പറഞ്ഞിരുന്നു.
അതിനിടെയാണ് പ്രവീണിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒരു ബന്ധുവിന്റെ മരണവിവരമറിഞ്ഞെത്തിയ ശേഷമാണ് പ്രവീണിനെ മരിച്ചതായി കണ്ടത്. അവിവാഹിതനായ പ്രവീണ്‍, സീതാരാമ ഷെട്ടിബേബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സരിത, വനമാല.

Keywords : Auto Driver, suicide, kasaragod, Kerala, Manjeshwaram, Praveen Kumar Shetty.