ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാത്തച്ചന്‍ യാത്രയായത് ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തുന്ന കാരുണ്യയാത്രയ്ക്ക് കാത്തുനില്‍ക്കാതെ
Jul 27, 2019, 19:16 IST
രാജപുരം:(www.kasargodvartha.com 27.07.2019) ഓട്ടോറിക്ഷാ തൊഴിലാളികള്‍ നടത്തുന്ന കാരുണ്യ യാത്രക്ക് മുമ്പേ അട്ടേങ്ങാനം കുറ്റിയോട്ടെ മാത്തച്ചന്‍ എന്ന മാത്യു മുരിക്കന്‍ (63) മരണത്തിന് കീഴടങ്ങി. അട്ടേങ്ങാനം, ഒടയംചാല്‍, ഇരിയ ടാക്‌സി സ്റ്റാന്‍ഡുകളില്‍ ഡ്രൈവറായിരുന്ന മാത്യു ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി മംഗളൂരു എ ജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മാത്യുവിന്റെ ചികിത്സക്കായി ലക്ഷങ്ങളുടെ സാമ്പത്തികബാധ്യത നിര്‍ധന കുടുംബത്തിന് ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചികിത്സാസഹായവുമായി കമിറ്റി രൂപീകരിച്ച് രംഗത്ത് വന്നിരുന്നു. ഇതിലേക്ക് പണം സ്വരൂപിക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സിഐടിയു അട്ടേങ്ങാനം യൂണിറ്റ് തിങ്കളാഴ്ച കാരുണ്യ യാത്ര നടത്താനിരിക്കെയാണ് ശനിയാഴ്ച രാവിലെ മാത്യു മംഗളൂരു എ ജെ ആശുപത്രിയില്‍ മരണപ്പെട്ടത്.
നേരത്തെ പടിമരുതിലെ ഒരു കുട്ടിയുടെ ചികിത്സക്കായി 1,40,000 രൂപയും കുറ്റ്യോട്ടെ മറ്റൊരാളുടെ ചികിത്സക്കായി ഒരു ലക്ഷം രൂപയും അട്ടേങ്ങാനത്തെ സിഐടിയു ഓട്ടോറിക്ഷ തൊഴിലാളികള്‍ കാരുണ്യ യാത്ര നടത്തി നല്‍കിയിരുന്നു. മൂന്നാമത്തെ സംരംഭം മാത്യുവിന് വേണ്ടി തിങ്കളാഴ്ച നടത്താനിരിക്കെയാണ് മാത്യു മരണപ്പെട്ടത്.
ഭാര്യ: ആക്കമാലിയില്‍ കുടുംബാംഗം ആലീസ്. മക്കള്‍: മിനി, ഷൈനി. മരുമകന്‍: സുബിന്‍ (ചാവറഗിരി, പാലാവയല്‍). സഹോദരങ്ങള്‍: സണ്ണി മുരിക്കന്‍, മേഴ്‌സി കുറ്റിയോട്ട്, വത്സമ്മ കാരാക്കോട്, അമ്മിണി ഓര്‍ക്കളം, പരേതരായ ജോസ്, അജിത്ത്. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് നായിക്കയം സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Rajapuram, kasaragod, Treatment, Man, died, Auto-rickshaw, Driver, Auto Rickshaw driver dies in hospital during treatment.