പടന്ന ഓരിയില്‍ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു
Oct 25, 2016, 10:27 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25/10/2016) പടന്ന ഓരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. ഓരിയിലെ മുഹമ്മദ് റബീലിന്റെ ഓട്ടോറിക്ഷയാണ് അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 12. 30 മണിയോടെയാണ് സംഭവം. രാത്രി വാടകയ്ക്ക് ഓട്ടം പോയശേഷം മുഹമ്മദ് റബീല്‍ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു.
അര്‍ധരാത്രി എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നബീല്‍ വീട്ടില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ ഓട്ടോറിക്ഷ കത്തിയെരിയുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും അപ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മുഹമ്മദ് റബീലിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തീവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവധ ഭാഗങ്ങളില്‍ തീവെപ്പ് സംഭവങ്ങള്‍ പതിവാകുന്നത് നാട്ടില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ഇരുളിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ഈ ഭാഗങ്ങളില്‍ വ്യാപകമാവുകയാണ്.
Keywords: Fire, Auto Rickshaw, Burnt, Padanna, Kasaragod, Kerala, Auto Rickshaw set on fire