കാര്‍ ഓട്ടോയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതരം
Aug 28, 2014, 11:19 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.08.2014) കാര്‍ ഓട്ടോയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കുമ്പള ബംബ്രാണയിലെ വസന്തനാണ് (50) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുഞ്ചത്തൂര്‍ പൊസോട്ട് പെട്രോള്‍ പമ്പിനടുത്താണ് അപകടം.
ഓട്ടോ ഡ്രൈവര്‍ തുമ്മിനാട്ടെ സമ്പത്തിന് (35) കാലിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വസന്തിനെ മംഗലാപുരം എ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചത്തൂര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഹൊസങ്കടി തുമ്മിനാട്ടേക്ക് ട്രിപ്പ് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിന്നാലെ അമിതവേഗതയില്‍വന്ന കെ.എല്‍. 60 3058 നമ്പര്‍ കാറിടിക്കുകയായിരുന്നു.
കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പെട്ട ഓട്ടോ യാത്രക്കാരനേയും ഡ്രൈവറേയും ആശുപത്രിയിലെത്തിച്ചത്.

Also read:
സദാനന്ദഗൗഡയുടെ മകനെതിരെ ലൈംഗികാരോപണം
Keywords : Manjeshwaram, Kasaragod, Kerala, Autorikshaw, Accident, Injured, Auto rickshaw accident passenger injured.