city-gold-ad-for-blogger

വരനെ ആനയിച്ച് കൊണ്ടു പോകുന്നതിനിടയില്‍ റിക്ഷ മറിഞ്ഞു; വരനടക്കം നാലു പേര്‍ക്ക് പരിക്ക്

ഉപ്പള: (www.kasargodvartha.com 25.04.2014) ഓട്ടോറിക്ഷയില്‍ പുല്ലും വാഴയും മറ്റും വച്ചുകെട്ടി അലങ്കരിച്ച് വരനെ ആനയിച്ച് കൊണ്ടു പോകുന്നതിനിടയില്‍ ഓട്ടോ റിക്ഷ വധുവിന്റെ വീടിനടുത്ത് റോഡരികിലേക്ക് മറിഞ്ഞു. വരനും റിക്ഷയിലുണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ മണ്ണംകുഴി സോങ്കാലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വരന്‍ ഉപ്പള ഗേറ്റിലെ മുര്‍ജി മുനീറും (28) സുഹൃത്തുക്കളും ഉപ്പളയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഉപ്പള ഗേറ്റിലെ വീട്ടില്‍ നിന്ന് മുനീറും സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ സോങ്കാലിലെ വധൂഗൃഹത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
വരനെ ആനയിച്ച് കൊണ്ടു പോകുന്നതിനിടയില്‍ റിക്ഷ മറിഞ്ഞു; വരനടക്കം നാലു പേര്‍ക്ക് പരിക്ക്

വരനെ ആനയിച്ച് കൊണ്ടു പോകുന്നതിനിടയില്‍ റിക്ഷ മറിഞ്ഞു; വരനടക്കം നാലു പേര്‍ക്ക് പരിക്ക്

വരനെ ആനയിച്ച് കൊണ്ടു പോകുന്നതിനിടയില്‍ റിക്ഷ മറിഞ്ഞു; വരനടക്കം നാലു പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിന് അഞ്ചംഗ സമിതി; ജില്ലാ ജഡ്ജി ചെയര്‍മാന്‍

Keywords:  Kasaragod, Uppala, Auto-rickshaw, Road, Uppala Gate, Muneer, Hospital, House.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia