ഡീസല്‍ വില വര്‍ദ്ധനവ്: ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി
Sep 14, 2012, 15:40 IST
![]() |
ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ തൃക്കരിപ്പൂര്‍ ടൗണില്‍ നടത്തിയ പ്രകടനം |
തൃക്കരിപ്പൂര്‍: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് മേനോക്കില്‍ ദാമോദരന്‍, എം പി ബിജീഷ്, പി പി ഭാസ്‌ക്കരന്‍, കെ. രമേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ വി.വി. അഹമദ് അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം എം. വിജയന്‍, സി ഐ ടി യു തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി പി എ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ വൈക്കത്ത് സ്വാഗതം പറഞ്ഞു.
Keywords: Auto Drivers March, Trikaripur, Diesel price, Increase, Protest, Kasaragod