മാവുങ്കാലില്‍ വില്‍പനയ്ക്ക് വെച്ച പഴകിയ മത്സ്യങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പിടിച്ചെടുത്തു
Nov 23, 2012, 23:19 IST
മാവുങ്കാല്‍: പുതിയ മത്സ്യത്തോടൊപ്പം ചേര്‍ത്ത് വില്‍പന നടത്തുകയായിരുന്ന പഴകിയ മത്സ്യം ഓട്ടോ ഡ്രൈവര്‍മാര്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ മാവുങ്കാല്‍ ടൗണില്‍ നിന്നാണ് വില്‍പനക്കിടെ പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യവില്‍പന നടത്തുന്ന സ്ഥലത്ത് നിന്നും രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ മത്സ്യ ബോക്‌സുകള്‍ പരിശോധിച്ചപ്പോള്‍ ഒരു ബോക്‌സില്‍ പകുതിയോളം പഴകിയ മത്തി കണ്ടെത്തി.
പഴകിയ മത്തി പുതിയ മത്തിയോടൊപ്പം കലര്‍ത്തി മാവുങ്കാലില്‍ വില്‍പന നടത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇത് കണ്ടുപിടിക്കാനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ മത്സ്യ ബോക്‌സുകളില്‍ പരിശോധന നടത്തിയത്. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അജാനൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ മോഹനനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മാവുങ്കാലിലെത്തുകയും പഴയിക മത്സ്യം പിടിച്ചെടുത്ത് കുഴിച്ചിടുകയും ചെയ്തു.
മത്സ്യവില്‍പനക്കാര്‍ക്ക് താക്കീത് നല്‍കിയ ശേഷമാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ചു പോയത്. എവിടെ വെച്ച് മത്സ്യ വില്‍പന നടത്തുമ്പോഴും പഞ്ചായത്തില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കി. പഴകിയ മത്സ്യവില്‍പന വ്യാപകമായതായി പൊതുവെ പരാതിയുണ്ട്.
സ്വാദില്ലാത്തതും പഴകിയതുമായ മത്തി വില്‍പന സജീവമായതോടെ മത്തി ഉപയോഗിക്കുന്നവരുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. വിറ്റഴിയാത്ത മത്തി പിറ്റേദിവസം പുതിയ മത്തിയോടൊപ്പം ചേര്‍ത്ത് സൈക്കിളുകളിലും മറ്റുമായി വില്‍പന നടത്തുന്നവരും ഏറെയാണ്.

Keywords: Mavungal, Old fish, Sale, Custody, Autodrivers, Kasaragod, Kerala, Malayalam news