മറന്നുവെച്ച ബാഗ് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി
May 13, 2012, 11:00 IST
കാസര്‍കോട്: മറന്നുവെച്ച മൂന്നരപ്പവന്റെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.
ഉദുമ പടിഞ്ഞാറിലെ കുട്ടിയുടെ മകന്‍ കെ.കെ ഭാസ്‌കരനാണ് വസ്ത്രങ്ങളും ആഭരണങ്ങളും അടങ്ങിയ സുള്ള്യ സ്വദേശി എ.മണിമാരന്റെ ബാഗ് തിരിച്ചു നല്‍കിയത്. ശനിയാഴ്ച്ച രാവിലെ ചെന്നൈയില്‍ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് മണിമാരനും കുടുംബവും കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്.
രണ്ട് ഓട്ടോയിലായി നഗരത്തിലേക്ക് എത്തി. അതില്‍ ഒരു ഓട്ടോയില്‍ ഒരു ബാഗ് മറക്കുകയായിരുന്നു. ടൗണ്‍ പോലീസില്‍ കുടുംബം ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഓട്ടോ കഴുകുന്നതിനിടെയാണ് ഭാസ്‌കരന്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Keywords: Auto driver, Uduma Padinhar, Kasaragod