ഓട്ടോയില്‍ മറന്നുവെച്ച പണമടങ്ങിയ ബാഗ് പോലീസിലേല്പിച്ച് ഡ്രൈവര്‍ മാതൃക കാട്ടി
Aug 25, 2012, 20:13 IST
കാസര്‍കോട്: ഓട്ടോയില്‍ മറന്നുവെച്ച പണമടങ്ങിയ ബാഗ് പോലീസില്‍ ഏല്പിച്ച് ഡ്രൈവര്‍ മാതൃക കാട്ടി. മധൂരിലെ ആലിക്കുഞ്ഞിയുടെ മകനും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് മൊയ്തീനാണ് മാതൃകയായത് .
കാസര്‍കോട് ചൈല്‍ഡ് ലൈനിലെ ജീവനക്കാരന് ചെറുവത്തൂരിലെ മധൂവിന്റെ ബാഗാണ് ഓട്ടോയില്‍വെച്ച് മറന്നത്. ചൈല്‍ഡ് ലൈന്‍ പരിസരത്തുനിന്നും ഓട്ടോയില്‍ കയറിയ മധു കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും ഇവിടെ വെച്ച് തിരക്കിനിടയില്‍ ബാഗെടുക്കാന്‍ മറക്കുകയുമായിരുന്നു.
തീവണ്ടിയില്‍വെച്ചാണ് മധുവിന് ബാഗ് നഷ്ടപ്പെട്ട വിവരം ഓര്‍മവന്നത്. ഇതിനിടയില്‍ ചെര്‍ക്കളയിലേക്ക് മറ്റൊരു യാത്രക്കാരനെയും കൊണ്ട് ഒട്ടംപോയ മൊയ്തീന് ബാഗ് ഓട്ടോയില്‍ കണ്ടെത്തുകയും തുറന്ന് നോക്കിയപ്പോള്‍ മൊബൈല്‍ ഫോണും, പണവും, രേഖകളും മറ്റും കണ്ടതിനാല്‍ ബാഗ് കാസര്‍കോട് ടൗണ്‍ പോലീസിന് കൈമാറുകയുമായിരുന്നു. ഇതിനിടയിലാണ് ബാഗ് കാണാതായതുമായി ബന്ധപ്പെട്ട പരാതിയുമായി മധു എത്തിയത്. ബാഗ് പിന്നീട് പോലീസ് മധുവിന് കൈമാറി.

Keywords: Auto Driver, Police, Child Line, Railway Station, Mobile-Phone, Kasaragod.