മൊബൈല്‍ ഫോണില്‍ ഭര്‍തൃമതിയോട് ചുംബനം ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 'പണികിട്ടി'
Aug 8, 2014, 12:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2014) ഭര്‍തൃമതിയോട് മൊബൈല്‍ ഫോണില്‍ ചുംബനം ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പണികിട്ടി. ഫോണില്‍ ചുംബനം ചോദിക്കുകയും അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്ത കേസില്‍ ഓട്ടോ െ്രെഡവറെ കോടതി 3,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. കൊന്നക്കാട് തേങ്കയും തൊണ്ടിയില്‍ ടി.എസ് ഷൈനിനെ (38)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്.
കൊന്നക്കാട് അശോകച്ചാല്‍ സ്വദേശിനിയായ 32 കാരിയാണ് ഷെനിനെതിരെ പരാതി നല്‍കിയത്. 2013 സെപ്തംബര്‍ 29 ന് വൈകുന്നേരം ഭര്‍തൃമതിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച ഷൈന്‍, ഭര്‍തൃമതിയോട് ഫോണിലൂടെ ചുംബനം നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്. സ്വയം പരിചയപ്പെടുത്തിയ ഷൈന്‍ ഓട്ടോയുമായി രാത്രി വീട്ടിലേക്ക് വരാമെന്നും യുവതിയെ അറിയിക്കുകയായിരുന്നു. തനിക്കൊപ്പം വന്നാല്‍ കാഞ്ഞങ്ങാട്ട് മുറിയെടുത്ത് താമസിക്കാമെന്നും യുവതിയോട് ഓട്ടോ ഡ്രൈവര്‍ പറഞ്ഞിരുന്നു.
ഫോണ്‍ വിളിച്ച് കുറച്ച് സമയത്തിന് ശേഷം കുട്ടിയുമായി നടന്നു പോവുകയായിരുന്ന പരാതിക്കാരിയോട് പ്രതി അശ്ലീല ഭാഷയില്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് ഈ സമയം കര്‍ണാടകയില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തപ്പോള്‍ ഷൈന്‍ പോലീസില്‍ നേരിട്ട് ഹാജരാവുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് പിഴ ശിക്ഷ വിധിച്ചത്.
Also Read:
മില്‍മയുടെ മഞ്ഞക്കവര്‍ പാലിന് ഒരു രൂപ കുറച്ചു
Keywords: Kasaragod, Kerala, Mobile Phone, Auto Driver, Court, Police station, Complaint, Case, Youth, Phone, Call, Job,
Advertisement: