city-gold-ad-for-blogger

നിയമലംഘനം തടഞ്ഞ ട്രാഫിക് എസ് ഐയെ തള്ളിവീഴ്ത്തി ഓട്ടോയുമായി ഡ്രൈവര്‍ കടന്നു

കാസര്‍കോട്: (www.kasargodvartha.com 08/03/2017) നിയമലംഘനം തടഞ്ഞ ട്രാഫിക് എസ് ഐ തള്ളിവീഴ്ത്തിയ ശേഷം ഓട്ടോയില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ക്യൂ സിസ്റ്റം പാലിക്കാതെയും യൂനിഫോം ധരിക്കാതെയും ഡ്രൈവര്‍ ഓട്ടോറിക്ഷ അനധികൃതമായി നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് എസ് ഐ മുകുന്ദനും ഒപ്പമുണ്ടായിരുന്ന പോലീസുകാരും  ഇതിനെ ചോദ്യം ചെയ്തത് പോലീസും ഓട്ടോഡ്രൈവറും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് കാരണമായി.
നിയമലംഘനം തടഞ്ഞ ട്രാഫിക് എസ് ഐയെ തള്ളിവീഴ്ത്തി ഓട്ടോയുമായി ഡ്രൈവര്‍ കടന്നു

ഓട്ടോറിക്ഷ റെയില്‍വെ സ്‌റ്റേഷനിലെ അംഗീകൃത ഓട്ടോസ്റ്റാന്‍ഡിലേക്ക് മാറ്റിയിടാന്‍ എസ് ഐ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കാന്‍ ശ്രമം നടത്തിയ എസ് ഐയെ തള്ളിവീഴ്ത്തിയ ശേഷം ഡ്രൈവര്‍ ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. എസ് ഐ മുകുന്ദന്റെ പരാതിയില്‍ കെ എല്‍ 14 കെ 2567 നമ്പര്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

എസ് ഐയെ തള്ളിവീഴ്ത്തിയതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. നിയമം ലംഘിച്ച് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമാനുസൃതം ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.


Keywords: Traffic Police, Kasaragod, Police, Auto Driver, Railway Station, Auto, Disturbed, Case, Complaint, Auto driver escape after disturbing Police, Auto rickshaw

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia