ബംഗളൂരുവില്‍ വെച്ച് എലിപ്പനി ബാധിച്ച് നാട്ടിലെത്തി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
Oct 26, 2017, 16:47 IST
മുള്ളേരിയ: (www.kasargodvartha.com 26/10/2017) ബംഗളൂരുവില്‍ വെച്ച് എലിപ്പനി ബാധിച്ച് നാട്ടിലെത്തി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മുള്ളേരിയ ടൗണിലെ ഓട്ടോഡ്രൈവര്‍ ലക്ഷം വീട് കോളനിയിലെ ഈശ്വര നായക്- ഗൗരി ദമ്പതികളുടെ മകന്‍ ഹരീഷ് (29) ആണ് മരിച്ചത്. ബംഗളൂരുവിലായിരുന്ന ഹരീഷ് എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരീഷ് വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
മൂന്ന് മാസം മുമ്പ് മുള്ളേരിയ ടൗണില്‍ പോലീസും ഒരു സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവത്തില്‍ പ്രതിയാകുമെന്ന് ഭയന്ന് ഹരീഷ് ബംഗളൂരുവിലേക്ക് പോയതെന്നാണ് വിവരം. എലിപ്പനി ബാധിച്ചതോടെ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
സഹോദരങ്ങള്‍: താരാനാഥ്, ജയന്തി, അശ്വിനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mulleria, Auto Driver, Fever, Treatment, Hospital, Police, Case, News, Auto driver dies after fever.