ഓട്ടോറിക്ഷ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു
Feb 27, 2020, 18:56 IST
നീലേശ്വരം: (www.kasaragodvartha.com 27.02.2020) ഓട്ടോറിക്ഷ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. പടന്നക്കാട് ആയുര്‍വേദ കോളേജിന് സമീപത്തെ പരേതനായ പത്മനാഭന്റെ മകന്‍ ടി ബിജു (32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ നെടുങ്കണ്ട ദേശീയപാതയിലാണ് അപകടമുണ്ടായത്. ബിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ മറിഞ്ഞ് അതിനടിയില്‍പെട്ട ബിജുവിനെ ഉടന്‍ പുറത്തെടുത്ത് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന നീലേശ്വരം തൈക്കടപ്പുറത്തെ നാസര്‍ (34), മകന്‍ നജിഹാഫ് (എട്ട്) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിച്ചു.
പടന്നക്കാട് നെഹ്റു കോളജ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് ബിജു.
Keywords: Neeleswaram, Kerala, news, kasaragod, Auto-rickshaw, Accident, died, Auto Driver died in Accident < !- START disable copy paste -->