city-gold-ad-for-blogger

ഓട്ടോ ഡ്രൈവറെ രണ്ടംഗ സംഘം തടഞ്ഞ് വെച്ച് പേര് ചോദിച്ച് മര്‍ദിച്ചു; പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 26.08.2018) ഓട്ടോ ഡ്രൈവറെ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ പോലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു.  ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ മുഹമ്മദിനെ (40)യാണ് മുക്കിനിടിച്ച് പരിക്കേല്‍പ്പിച്ചത്. സംഘത്തിലെ ഒരാള്‍ മുഖം മറച്ചിരുന്നതായും ഓട്ടോ ഡ്രൈവര്‍ പറയുന്നു. 308, 153 വകുപ്പുകള്‍ പ്രകാരമാണ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.

ഉളിയത്തടുക്ക ജി കെ നഗറില്‍ വെച്ച് ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. വാടക പോയി തിരിച്ചു വരുന്നതിനിടെ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് മര്‍ദിക്കുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് മുഹമ്മദിന്റെ പരാതി. അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഉളയത്തടുക്കയില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ശനിയാഴ്ച വൈകുന്നേരം ഹര്‍ത്താലും ആചരിച്ചിരുന്നു. മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവറെ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഓട്ടോ ഡ്രൈവറെ രണ്ടംഗ സംഘം തടഞ്ഞ് വെച്ച് പേര് ചോദിച്ച് മര്‍ദിച്ചു; പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു


Keywords:  Kasaragod, Kerala, news, case, Police, Police, Auto Driver, Auto driver assaulted by 2; case registered
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia