പുസ്തകത്തില്‍ പേരെഴുതാന്‍ പറഞ്ഞ് 13 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Mar 21, 2013, 14:52 IST
കാസര്‍കോട്: പുസ്തകത്തില്‍ തന്റെ പേരെഴുതിത്തരണമെന്നാവശ്യപ്പെട്ട് സമീപിച്ച് 13 കാരിയെ വശീകരിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍ അറസ്റ്റ് ചെയ്തു. മുള്ളേരിയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മുള്ളേരിയയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിനെ (25) യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്നാലെ ഓട്ടോയിലെത്തിയ രതീഷ് പുസ്തകത്തില്‍ തന്റെ പേരെഴുതിത്തരണമെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നു. പെണ്‍കുട്ടി പേരെഴുതിക്കൊടുക്കുന്നതിനിടെ സുരേഷ് കടന്ന് പിടിക്കുകയും പിന്നീട് പ്രലോഭിപ്പിച്ച് സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടി പിന്നീട് വീട്ടിലെത്തി സംഭവം പറയുകയും വീട്ടുകാര്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Auto Driver, Kasaragod, Book, Name, Writing, Student, Molestation, Mulleria, School, Police, Complaint, Kerala, Arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.