പന്ത്രണ്ടുവയസ്സുകാരിയോട് ചുംബനം നല്‍കാന്‍ ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവര്‍ പിടിയില്‍
Mar 29, 2012, 13:53 IST
കുമ്പള: പന്ത്രണ്ടുവയസ്സുകാരിയെ സ്‌കൂളിലേക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞ് ചുംബനം നല്‍കാന്‍ ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവറെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു. കുബണ്ണൂര്‍ എസ്.ആര്‍.എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെ സ്‌കൂളിലേക്ക് പരീക്ഷയെഴുതാന്‍ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കുബണ്ണൂര്‍ വില്ലേജ് ഓഫീസ് സമീപം ആളൊഴിഞ്ഞ് സ്ഥലത്ത് വെച്ച് ഓട്ടോ കുറുകെ നിര്‍ത്തിയാണ് ഓട്ടോ ഡ്രൈവര്‍ ചുംബനം നല്‍കാന്‍ ആവശ്യപ്പെട്ടത്. പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടൊടിയ പെണ്‍കുട്ടി സ്‌കൂളിലെത്തി വിവരം പറയുകയും മാതാവ് കുമ്പള പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് അജ്ഞാതനായ ഓട്ടോഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: kasaragod, Kumbala, Auto Driver, arrest, Student,