നിയന്ത്രണം വിട്ട ഓട്ടോയിടിച്ച് വാനും വൈദ്യുതി പോസ്റ്റും തകര്‍ന്നു
Apr 21, 2013, 16:24 IST
കാസര്‍കോട്: റോഡരികില്‍ നിര്‍ത്തിയിട്ട വാനില്‍ ഓട്ടോയിടിക്കുകയും, മുന്നോട്ട് നീങ്ങി ഓട്ടോയിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകരുകയും വാനിനും ഓട്ടോയ്ക്കും കേടുപറ്റുകയും ചെയ്തു. ഞായറാഴ്ച രാവിലെ 6.30 മണിയോടെ റെയില്‍വേ സ്‌റ്റേഷന് മുന്‍വശത്തെ റോഡിലാണ് അപകടം.
തളങ്കരയിലെ ഫിറോസ് സൂപ്പറിന്റെ റോഡരികില്‍ നിര്‍ത്തിയിട്ട വാനിലേക്ക് കാസര്‍കോട് ഭാഗത്ത് നിന്ന് തളങ്കര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇതേ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞെങ്കിലും റോഡിലേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഓട്ടോ ഡ്രൈവര്‍ ചേരൂരിലെ
മൊയ്തീന്‍കുഞ്ഞി(25)ക്ക് നിസാരമായി പരിക്കേറ്റു.
തളങ്കരയിലെ ഫിറോസ് സൂപ്പറിന്റെ റോഡരികില്‍ നിര്‍ത്തിയിട്ട വാനിലേക്ക് കാസര്‍കോട് ഭാഗത്ത് നിന്ന് തളങ്കര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇതേ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞെങ്കിലും റോഡിലേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഓട്ടോ ഡ്രൈവര്‍ ചേരൂരിലെ
![]() |
File photo |
Keywords: Auto, Van, Accident, Electric post, Destroy, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.