ഡ്രൈവിംഗിനിടെ വാറണ്ട് പ്രതിയായ ഡ്രൈവര്‍ പുറത്തേക്ക് ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപോലീസുകാര്‍ക്ക് പരിക്ക്
Jun 9, 2016, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2016) ഡ്രൈവിംഗിനിടെ വാറണ്ട്
പ്രതിയായ ഡ്രൈവര്‍ പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു. ഇതേ തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
അക്രമക്കേസിലെ വാറണ്ട് പ്രതിയായ അജാനൂര്‍കടപ്പുറത്തെ സന്ദീപാണ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഓട്ടോയുമായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു മുന്നിലെത്തിയ സന്ദീപ് വാറണ്ട് പ്രതിയാണെന്ന് തിരിച്ചറിഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയനും പ്രസാദും ഈ ഓട്ടോയില്‍ കയറുകയും സ്‌റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതനുസരിച്ച സന്ദീപ് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ഓട്ടോറിക്ഷ തിരിച്ചുവെങ്കിലും കൈലാസ് ജംഗ്ഷനിലെത്തിയപ്പോള്‍ ഓട്ടോയുടെ വേഗത കുറച്ച സന്ദീപ് പുറത്തേക്ക് ചാടുകയായിരുന്നു.
ഡ്രൈവറില്ലാതെ പോലീസുമായി മുന്നോട്ടുനീങ്ങിയ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. തലകീഴായി മറിഞ്ഞ ഓട്ടോയില്‍ നിന്നും പോലീസുകാരെ സംഭവം കണ്ട് ഓടിക്കൂടിയവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും സന്ദീപ് രക്ഷപ്പെട്ടിരുന്നു. രണ്ടു പോലീസുകാരും കാഞ്ഞങ്ങാട് നഴ്‌സിംഗ് ഹോമില്‍ ചികില്‍സയിലാണ്. പരിക്കേറ്റ പോലീസുകാരുടെ പരാതിയില്‍ സന്ദീപിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്.

Keywords: Kasaragod, Auto Driver, Autorikshaw, Police, Warrant. Accuse, Kanhangad, Wednesday, Hosdurg, Police Station.