തോക്ക് ഹാജരാക്കാന്‍ ഉടമക്ക് പോലീസിന്റെ നോട്ടീസ്; ആ തോക്ക് മോഷണം പോയെന്ന പരാതിയുമായി ഉടമ പോലീസില്‍
Apr 11, 2016, 10:46 IST
ആദൂര്‍: (www.kasargodvartha.com 11.04.2016) തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തോക്ക് ഹാജരാക്കാന്‍ ഉടമക്ക് പോലീസിന്റെ നോട്ടീസ്. എന്നാല്‍ ആ തോക്ക് കാണാനില്ലെന്ന പരാതിയുമായി ഉടമ പോലീസിലെത്തി. കര്‍ഷകനായ മുളിയാര്‍ പര്‍ണടുക്കയിലെ ജോയ്മാത്യുവാണ് തോക്ക് മോഷണം പോയെന്ന് ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
എഴുപത്തിരണ്ടുകാരനായ ജോയ് മാത്യുവിന് ലൈസന്‍സുള്ള നാടന്‍ തോക്കുണ്ട്. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷി നശിപ്പിക്കാനെത്തുന്ന ഇവയെ അകറ്റുന്നതിനാണ് ജോയ് മാത്യുവിന് ലൈസന്‍സുള്ള തോക്ക് അനുവദിച്ചിരുന്നത്. തിരഞ്ഞെടുപ്പുകാലങ്ങളില്‍ ലൈസന്‍സുള്ള തോക്കുകള്‍ പോലും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ തോക്ക് അതാത് പോലീസ് സ്‌റ്റേഷനുകളില്‍ ഹാജരാക്കണമെന്നാണ് നിയമം. ഇതിന്റെ ഭാഗമായാണ് ജോയ് മാത്യുവിന് തോക്ക് ഹാജരാക്കാന്‍ പോലീസ് നോട്ടീസ് നല്‍കിയത്.
നോട്ടീസ് ലഭിച്ച ജോയ് മാത്യു ഞായറാഴ്ച വൈകുന്നേരം പോലീസ് സ്‌റ്റേഷനിലെത്തുകയും തന്റെ തോക്ക് മോഷണം പോയതായി കാണിച്ച് രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. തോക്ക് കാണാതായതുസംബന്ധിച്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്തിവരികയാണെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ജോയ് മാത്യു പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.