കടലാക്രമണം നേരിടുന്ന ചേരങ്കൈ കടപ്പുറത്തെ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും
Aug 6, 2015, 13:23 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2015) കടലാക്രമണം നേരിടുന്ന ചേരങ്കൈ കടപ്പുറത്തെ തീരദേശവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടരുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സംബന്ധിച്ചു. രൂക്ഷമായ കടലാക്രമണം നേരിടുന്ന ചേരങ്കൈ കടപ്പുറത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുനിസിപ്പാലിറ്റി-റവന്യു-ഫിഷറീസ് അധികൃതരുടെ വിളിച്ചുച്ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങും. കടലാക്രമണം മൂലം ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് ധനസഹായം, മറ്റ് അനൂകൂല്യങ്ങള്‍ എന്നിവ ഉടന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കും. വിവരശേഖരണത്തിനുശേഷം 20 ന് വീണ്ടും യോഗം വിളിച്ചേര്‍ത്ത്, തുടര്‍ നടപടികളില്‍ സ്വീകരിക്കും.
മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ മുഹമ്മദ് മുസ്താക് ചേരങ്കൈ, അബ്ദുര്‍ റഹ് മാന്‍ കുഞ്ഞുമാസ്റ്റര്‍, അബ്ബാസ് ബീഗം,ജി നാരായണന്‍,എ എഡി.എം എച്ച് ദിനേശന്‍,കാസര്‍കോട് തഹസില്‍ദാര്‍ കെ അമ്പുജാഷന്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പത്മാനാഭന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.അജിത, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ.രാധാകൃഷ്ണന്‍ നായര്‍,കാസര്‍കോട് മുനിസിപ്പാലിറ്റി റെവന്യൂ ഓഫീസര്‍ പി.ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Cherangai, District Collector, Information, Sea erosion, Authority to collect information from Sea erosion victims.
Advertisement:
വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങും. കടലാക്രമണം മൂലം ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് ധനസഹായം, മറ്റ് അനൂകൂല്യങ്ങള്‍ എന്നിവ ഉടന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കും. വിവരശേഖരണത്തിനുശേഷം 20 ന് വീണ്ടും യോഗം വിളിച്ചേര്‍ത്ത്, തുടര്‍ നടപടികളില്‍ സ്വീകരിക്കും.
![]() |
File Photo |
Advertisement: