നെല്ലിക്കുന്നില്‍ പരാക്രമം കാട്ടിയ 25 കാരിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി
Oct 17, 2012, 13:16 IST

കാസര്‍കോട്: നെല്ലിക്കുന്നിലും പരിസരങ്ങളിലും പരാക്രമം കാട്ടിയ 25 കാരിയെ കോഴിക്കോട് കുതിരവട്ടം മനോരോഗ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് പരാക്രമം കാട്ടിയ യുവതിയെ നാട്ടുകാര്‍ പിടികൂടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
പരവനടുക്കം മഹിളാ മന്ദിരത്തിലെത്തിച്ച യുവതി അവിടെയും പരാക്രമം തുടങ്ങിയതോടെ പോലീസിന്റെ സഹായത്താല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയും, അവിടെ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു പോവുകയുമായിരുന്നു. മടിക്കേരി സോമവാര്‍പേട്ട സ്വദേശിനിയാണ് യുവതി.
Keywords: Women, Mental-Health, Attack, Child Line, Police, General Hospital, Kasaragod, Kozhikode, Kerala