city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ചെങ്കള പഞ്ചായത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ മിക്ക ഹോട്ടലുകളും വേണ്ടത്ര ശുചിത്വം പാലിക്കാത്തവയും മാലിന്യം ഒഴുകിപ്പോകുവാന്‍ ആവശ്യമായ സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാത്തവയും പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വാങ്ങാതെ പ്രവര്‍ത്തിക്കുന്നവയുമാണ്.

ആരോഗ്യ വകുപ്പ് ജീവനക്കാരായ കെ.രവീന്ദ്രന്‍ നായര്‍, ബി.അഷ്‌റഫ് തുടങ്ങിയവരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പി.പി ഭാസ്‌ക്കരന്‍, ഇ.എം രവീന്ദ്രന്‍, ജോയി. എം.പി, വിജയന്‍ കെ എന്നിവരുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം ആവശ്യമായ ശുചിത്വമോ സൗകര്യമോ ഇല്ലാത്തതാണ്.

റോഡ് വക്കില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വഴിയോര കച്ചവടക്കാര്‍ വെള്ളത്തില്‍ ഇട്ടുവെക്കുന്ന മാങ്ങ, നെല്ലിക്ക എന്നിവ പിടിച്ചെടുത്തു. ലൈസന്‍സ് ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ചു. 

Photo: Vijay Digital
Keywords:  Authority seized expired food from restaurant, Kasaragod, Chengala, seized, health, Hotel, Septic Tank, Licence, Stay, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia