city-gold-ad-for-blogger

ബദിയഡുക്കയില്‍ സംഘര്‍ഷത്തിന് കാരണമായ ട്രാഫിക് പ്രശ്‌നം പരിഹരിക്കാന്‍ ധാരണ

ബദിയഡുക്ക: (www.kasargodvartha.com 18.08.2014) ബദിയഡുക്ക ടൗണില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയ ട്രാഫിക് പ്രശ്‌നം പരിഹരിക്കാന്‍ ധാരണയായി. ബദിയഡുക്ക പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി മീത്തല്‍ ബസാറിലെ ഇപ്പോഴത്തെ ബസ് വെയിറ്റിംഗ് ഷെഡ് അവിടെ നിന്നും മാറ്റാന്‍ തീരുമാനമായി. തൊട്ടടുത്ത പി.ഡബ്ല്യു.ഡി ഓഫീസിനടുത്തായിരിക്കും പുതിയ ബസ് സ്റ്റോപ്പ് നിര്‍മിക്കുക. നടു ബസാറില്‍ സര്‍ക്കിളിന് സമീപത്തെ ദ്രവിച്ച ബസ് വെയിറ്റിംഗ് ഷെഡ് മാറ്റി പുതിയ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബസ് ബേ യ്ക്ക് സമീപത്തുള്ള വിവാദമായ ട്രാഫിക് പ്രശ്‌നമാണ് ഇപ്പോള്‍ പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പ് പോലീസ് സംഘം വാഹനങ്ങള്‍ തടഞ്ഞ് പിഴ ഈടാക്കുകയും മറ്റും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബദിയഡുക്ക എസ്.ഐയുടെ പരാതി പ്രകാരം 20 ഓളം നാട്ടുകാര്‍ക്കെതിരെ പോലീസിനെ തടഞ്ഞതിന് കേസെടുത്തിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പോലീസ്, ട്രേഡ് യൂണിയന്‍ നേതാക്കള്‍, പി.ഡബ്ല്യു.ഡി അധികൃതര്‍, റവന്യൂ, പഞ്ചായത്ത്, കെ.എസ്.ഇ.ബി തുടങ്ങിയവയുടെ ഉദ്യോഗസ്ഥരടങ്ങുന്ന സബ് കമ്മിറ്റി ഇതുസംബന്ധിച്ചുള്ള തര്‍ക്കങ്ങളില്‍ അതാത് സമയങ്ങളില്‍ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനും തീരുമാനമായി.

ഒരാഴ്ചയ്ക്കുള്ളില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ബദിയഡുക്ക എസ്.ഐ ജോസ്, പഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം, കെ.എന്‍ കൃഷ്ണ ഭട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മാഹിന്‍ കേളോട്ട്, മഹേഷ് വക്കുഞ്ച, രാമപാട്ടാളി, ജഗന്നാഥ ഷെട്ടി, ഗംഗാധര പള്ളത്തടുക്ക, അന്‍വര്‍ ഓസോണ്‍, ഹമീദ് കെടഞ്ചി, ഹനീഫ ബദിയഡുക്ക, വ്യാപാരി നേതാക്കളായ ബി.എം മയ്യ, വസന്തപൈ തുടങ്ങിയവര്‍ സര്‍വക്ഷി യോഗത്തില്‍ സംബന്ധിച്ചു.

ടൗണിലെ തട്ടുകടക്കാരെ മാത്രം ഒഴിവാക്കി ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കരുതെന്ന് യോഗത്തില്‍ സംബന്ധിച്ച നിരവധി പേര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബദിയഡുക്കയില്‍ സംഘര്‍ഷത്തിന് കാരണമായ ട്രാഫിക് പ്രശ്‌നം പരിഹരിക്കാന്‍ ധാരണ

Related News: 
ബദിയഡുക്ക സംഘര്‍ഷം; 6 പേര്‍ അറസ്റ്റില്‍, 50 പേര്‍ക്കെതിരെ കേസ്
Keywords : Kasaragod, Badiyadukka, Clash, Natives, Police, Traffic-block, Meeting, Kerala. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia