പനിബാധിച്ച് ഗുരുതരവസ്ഥയിലായ 9 വയസുകാരനെ ആശുപത്രിയിലെ തറയില്‍ കിടത്തി
Sep 11, 2012, 16:41 IST

കാസര്‍കോട്: പനിബാധിച്ച് ഗുരുതരാവസ്ഥയിലായ ഒമ്പത് വയസുകാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തറയില്‍ കിടത്തി. വിദ്യനഗര്‍ കോപ്പയിലെ അബ്ദുല്‍ ഖാദര്‍- ആയിഷ ദമ്പതികളുടെ മകന് മുഹമ്മദ് സാബിത്തിനെ (ഒമ്പത്)യാണ് കുട്ടികളുടെ വാര്‍ഡില്‍ കിടത്താതെ ആശുപത്രി അധികൃതര്‍ തറയില്‍ കിടത്തിയത്. ഒരു മാസം മുമ്പ് പനിബാധിച്ച് കുട്ടിയുടെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.
പല ആശുപത്രികളിലും ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തറയില്‍ ബെഡ് ഷീറ്റോ തലയണയോ നല്‍കാതെയാണ് കുട്ടിയെ കിടത്തിയിരിക്കുന്നത്.
നാലാമത്തെ നിലയില്‍ കുട്ടികളുടെ വാര്‍ഡില്‍ കിടത്താതെ മൂന്നാമത്തെ നിലയിലെ പുരുഷന്മാരുടെ വാര്‍ഡിലാണ് തറയില്‍ കുട്ടിയെ കിടത്തിയിരിക്കുന്നത്. നല്ല ചികിത്സയും പരിചരണവും നല്‍കേണ്ടതാണെങ്കിലും അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
Keywords: Fever, General-Hospital, Treatment, Parents, Child, Kasaragod, Kerala