city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനര്‍ഹരില്‍ നിന്നും ബി.പി.എല്‍ കാര്‍ഡ് പിടിച്ചെടുക്കാന്‍ റെയ്ഡ്

കാസര്‍കോട്: (www.kasargodvartha.com 11.07.2014) ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിട്ടുളള അനര്‍ഹരായവരില്‍ നിന്നും കാര്‍ഡ് പിടിച്ചെടുക്കാന്‍ ജില്ലയില്‍ എട്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. എ.പി.എല്‍ വിഭാഗക്കാരാവേണ്ടവര്‍ ബി.പി.എല്‍ കാര്‍ഡ് കൈപ്പറ്റി പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും, റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ നേതാക്കന്‍മാരുടെയും യോഗത്തിലാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്.

ഓരോ താലൂക്കിലും രണ്ട് വീതം ജില്ലയില്‍ മൊത്തം എട്ട് സ്‌ക്വാഡുകളെയാണ് രംഗത്ത് ഇറക്കിയിട്ടുളളത്.  താലൂക്ക് സപ്ലൈ ഓഫീസര്‍, രണ്ട് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പെട്ടതാണ് സ്‌ക്വാഡ്. ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുളളവര്‍, അല്ലെങ്കില്‍ ഒരു ഏക്കര്‍ സ്ഥലമുളളവര്‍, വാഹനമുളളവര്‍, ഉദ്യോഗസ്ഥര്‍, അല്ലെങ്കില്‍ വിദേശത്തോ, സ്വദേശത്തോ വരുമാനമുളള ജോലിയുളളവര്‍ എന്നിവര്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിട്ടുണ്ടെങ്കില്‍ സ്വമേധയാ ഉടന്‍ തന്നെ കാര്‍ഡ് തിരിച്ചു ഏല്‍പിച്ച് എ.പി.എല്‍ കാര്‍ഡാക്കി മാറ്റേണ്ടതാണ്.

ബി.പി.എല്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാതെ കൈവശം തുടര്‍ന്നാല്‍ കാര്‍ഡ് പിടിച്ചെടുക്കുകയും റേഷന്‍  കാര്‍ഡ് റദ്ദാക്കല്‍, കേസ് ചാര്‍ജ് ചെയ്യല്‍ തുടങ്ങിയ കര്‍ശനമായ നിയമനടപടി സ്വീകരിക്കുകയും  ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. അനധികൃത ബി.പി.എല്‍ കാര്‍ഡുകള്‍ പിടികൂടാന്‍ കൃത്യമായ കര്‍മപദ്ധതികള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍, മെച്ചപ്പെട്ട വരുമാനമാര്‍ഗമുളളവര്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് തുടരാന്‍ അനുവദിക്കുന്നതല്ല.

ജില്ലയില്‍ നിലവില്‍ രണ്ട് ലക്ഷം എ.പി.എല്‍ കുടുംബങ്ങളും 45,000 ബി.പി.എല്‍ കുടുംബങ്ങളും ഉള്ളതെങ്കിലും വളരെ പാവപ്പെട്ട കുടുംബങ്ങള്‍ ബി.പി.എല്‍  ലിസ്റ്റില്‍ നിന്ന് പുറത്താവുകയും എ.പി.എല്‍ വിഭാഗക്കാര്‍  ബി.പി.എല്‍ കാര്‍ഡ് കൈപ്പറ്റിയിട്ടുണ്ടെന്നും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുളള സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സൗജന്യ റേഷന്‍ സാധനങ്ങള്‍ നല്‍കിയ വകയില്‍ റേഷന്‍ ഡീലേര്‍സിന്  നല്‍കാനുളള ഏഴ് മാസത്തെ കുടിശിക തുക ഉടന്‍ വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ബൃന്ദ, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍  പി.കെ സുധീര്‍ബാബു, ജില്ലാ സപ്ലൈ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എം.കെ വേലായുധന്‍, റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കന്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അനര്‍ഹരില്‍ നിന്നും ബി.പി.എല്‍ കാര്‍ഡ് പിടിച്ചെടുക്കാന്‍ റെയ്ഡ്

Keywords : Kasaragod, Ration Card, District, District Collector, Special-squad, APL, BPL. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia