ആരോമലിനെ മലപ്പുറം ശിശുക്ഷേമ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി
Sep 14, 2012, 16:34 IST
തിങ്കളാഴ്ച വൈകുന്നേരം മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ദേശീയപാതയോരത്ത് പന്നിക്കുന്ന് സൂഫിബാബ ദര്ഗയ്ക്ക്ക്കു സമീപമാണ് ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇവിടെ സിയാറത്തിനെത്തിയവര് കുഞ്ഞിന്റെ കരച്ചില്‍കേട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റിയിരുന്നില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഉപേക്ഷിച്ചതാണെന്നു സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ് ആരോഗ്യനില വീണ്ടെടുത്തതോടെയാണ് മലപ്പുറം ശിശുക്ഷേമ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ പരിചരണയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന് ആരോമല്‍ എന്നാണ് ഇവര്‍ പേരിട്ടത്.
അതേസമയം കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.
Keywords: Road-Side, Malappuram, Child Line, Mogral Puthur, Police, Kasaragod, Kerala