city-gold-ad-for-blogger

സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില; വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കെതിരെ ജപ്തി നടപടികളുമായി അധികൃതര്‍

പിലിക്കോട്: (www.kasargodvartha.com 13.10.2017) വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടും വില്ലേജ് ഓഫീസ് അധികൃതര്‍ ജപ്തി ഉള്‍പ്പെടെയുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനെതിരെ പ്രതിഷേധമുയരുന്നു. പിലിക്കോട് വില്ലേജ് അധികൃതര്‍ക്കെതിരെയാണ് നിരവധി കുടുംബങ്ങള്‍ ആക്ഷേപവുമായി രംഗത്ത് വന്നിട്ടുള്ളത്. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് കാലാവധി കഴിഞ്ഞു ജോലി നേടി രണ്ടു വര്‍ഷത്തിനുബില്‍ വായ്പ തിരിച്ചടക്കണമെന്ന നിബന്ധന മറികടന്നാണ് പല പാവപ്പെട്ട കുടുംബങ്ങളെയും റവന്യു ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലം ജപ്തി ചെയ്യുമെന്ന ഭീഷണിയുമായി സമീപിക്കുന്നത്.

ബാങ്കുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിബന്ധനകള്‍ മറികടന്നു ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്ന പിലിക്കോട് വില്ലേജ് അധികൃതരുടെ നീക്കത്തില്‍ ആശങ്കയിലാണ് നിരവധി കുടുംബങ്ങള്‍. കുട്ടികളും സ്ത്രീകളും മാത്രമുള്ള വേളയില്‍ നിരന്തരം വീടുകളില്‍ കയറിയിറങ്ങി നിയമനടപടി എടുക്കുമെന്ന് പറയുന്നതില്‍ പല കുടുംബങ്ങളിലും മാനസീക സമ്മര്‍ദ്ദമുണ്ടാക്കുന്നതായി പറയുന്നു. 80,000 രൂപ വായ്പയെടുത്ത ഒരു കുടുംബത്തിലുള്ളവര്‍ 60,000 രൂപ കാലാവധിക്ക് മുമ്പ് തിരിച്ചടവ് നടത്തിയിട്ടും വീടും സ്ഥലവും ജപ്തി ചെയ്യുമെന്നറിയിച്ച് വില്ലേജ് ഓഫീസര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയതായും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ളവരുടെ വായ്പകളില്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് അറിഞ്ഞു പിലിക്കോട് വില്ലേജ് ഓഫീസിലെത്തിയവര്‍ക്ക് ഇതിനായി വരുമാനം, ഏജിബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ അനുവദിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില; വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കെതിരെ ജപ്തി നടപടികളുമായി അധികൃതര്‍

പത്തും പതിനഞ്ചും സ്ഥലം മാത്രമുള്ളവരെ കിടപ്പാടത്തില്‍ നിന്നും ഇറക്കിവിടുമെന്ന ഭീഷണി അവരുടെ ജീവിതത്തെ തന്നെ ആശങ്കയിലാക്കുകയാണ്. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും വെള്ളിയാഴ്ച പരാതി തയ്യാറാക്കി നല്‍കാന്‍ പിലിക്കോട് വില്ലേജിലെ മൂന്ന് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ എതിര് നില്‍ക്കുന്നതില്‍ നാട്ടുകാരില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bank, Complaint, Education loan, Authorities against education loan applicants.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia