'ഇഹ്യാ ഉലൂമുദ്ദീന്‍' എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവ് ആര്?
Aug 11, 2012, 18:11 IST
പരസ്പരം പാരവെക്കുന്നു
നമ്മുടെ സാമൂഹിക ജീവിതം മതപരമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ തര്ക്കവിതര്ക്കത്തിലാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ നാം പാടില്ലാത്തത് പ്രവര്‍ത്തിക്കുന്നു. അത് നമുക്കിടയില്‍ വൈരത്തിന് കാരണമാവുന്നു. തുടര്‍ന്നുള്ള ജീവിതം പരസ്പരം പാരവെക്കലിലും മറ്റേ ആള് തകര്‍ന്നടിയാന്‍ കൊതിക്കുന്നതിലും കലാശിക്കുന്നു. എന്നാല്‍ ഇവരെ നന്നാക്കാനോ ഇവര്‍ക്കിടയില്‍ നന്മ കൊണ്ട് മധ്യസ്ഥത പറയാനോ നാം തയ്യാറാവുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ നമ്മോട് പറയുന്നു.
ധര്‍മ്മം, നന്മ, ജനങ്ങളെ നന്നാക്കല്‍ എന്നിവ ഉള്‍ച്ചേരാത്ത ഒരു ചര്‍ച്ചയിലും നന്മയില്ല. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ഇപ്രകാരം ചെയ്താല്‍ അവന് അല്ലാഹു വര്‍ണ്ണമായ പ്രതിഫലം നല്‍കും.
സ്വര്‍ഗ്ഗത്തില്‍ കടക്കാത്തവന്
പരദൂഷണം പറയുന്നവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നബി (സ) ഒരിക്കല്‍ പറഞ്ഞു: ആരോഗ്യം, ഒഴിവ് സമയം എന്നീ രണ്ടുകാര്യങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാണ്. നമുക്ക് ഒഴിവു സമയവും കൂട്ടിന് ഒരാളെയും ലഭിച്ചാല്‍ നമ്മുടെ സംസാരം എത്രത്തോളം ധര്മ്മികപരമായിരിക്കും അതല്ല എത്രത്തോളം അധാര്മ്മികപരമായിരിക്കും എന്ന് നാം വിലയിരുത്തേണ്ടതുണ്ട്.
ചോദ്യം : 'ഇഹ്യാ ഉലൂമുദ്ദീന്‍' എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവ് ആര്?
a. ഇമാം ബുസൂരി (റ)
b. ഉയയ്ന (റ)
c. ഇമാം ഗസ്സാലി (റ)
ചോദ്യം ഇരുപത്തിഒന്നിലെ ശരിയുത്തരം
അമ്റു ഇബ്ന് ഹിശാം
നറുക്കെടുപ്പിലെ വിജയി
Mohammed Kalandar Kaja
ചോദ്യം ഇരുപത്തിരണ്ടിലെ ശരിയുത്തരം
ഇമാം ഗസ്സാലി (റ)
മത്സര വിജയി
ചോദ്യം ഇരുപത്തിരണ്ടിലെ ശരിയുത്തരം
ഇമാം ഗസ്സാലി (റ)
മത്സര വിജയി
Ahamed Moger
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook