കടലില്‍ ചെറിയ തോണിയില്‍ കറങ്ങിയ ആസ്‌ട്രേലിയന്‍ യുവതിയെ കസ്റ്റഡിയിലെടുത്തു
Jan 30, 2013, 23:40 IST
കാസര്‍കോട്: കാസര്‍കോട് കടപ്പുറത്തു കൂടി ചെറിയ തോണിയില്‍ കറങ്ങിയ ആസ്‌ട്രേലിയന്‍ യുവതിയെ കാസര്‍കോട് കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ട ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് കസബ കടപ്പുറത്തു കൂടി ഒരാള്‍ക്ക് കഷ്ടിച്ച് പോകാന്‍ കഴിയുന്ന തോണിയില്‍ പോവുകയായിരുന്ന റോഷന്‍ സാന്‍ഡ്ര ഹെലനെ (46) യാണ് കസ്റ്റഡിയിലെടുത്തത്.
മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1932 ല്‍ തോണിയില്‍ ലോകം ചുറ്റിയതിന് സ്ഥാപിച്ച റെക്കാര്‍ഡ് മറികടക്കാനുള്ള സാഹസിക യാത്രയിലാണ് താനെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. മഹാരാഷ്ട്രയിലൂടെ ഗോവ വഴിയാണ് കാസര്‍കോടിന്റെ തീരത്തെത്തിയതെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.
യുവതിയുടെ യാത്രാ രേഖകളും മറ്റും പരിശോധിച്ചു വരികയാണ്. ഇന്ത്യാ ഗവണ്‍മമെന്റിന്റെ അനുമതിയോടെ തന്നെയാണോ ഇവര്‍ ഇന്ത്യന്‍ തീരത്തു കൂടി കടന്നു പോകുന്നതെന്ന് അന്വേഷിക്കുന്നുണ്ട്. 50,000 കി.മീറ്റര്‍ സഞ്ചരിച്ചതിന്റെ റെക്കാര്‍ഡ് മറിടകടക്കാന്‍ വാസ്‌കോഡ ഗാമ സഞ്ചരിച്ച റൂട്ടിലൂടെയാണ് യാത്രയെന്ന് ഇവര്‍ പറയുന്നു.
കോസ്റ്റല്‍ സി.ഐ ദേവദാസ്, എസ്.ഐ ശേഖരന്‍, എ.എസ്.ഐ ചന്ദ്രന്‍, പ്രദീപ്,പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വനിതാ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രിക, എല്‍സമ്മ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് അധികൃതരും സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. യാത്രാ രേഖകള്‍ കൃത്യമല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സൂചിപ്പിച്ചു.
Keywords: Kasaragod, Women, Custody, Roshan Sandra Helen, Police, Investigation, Arrest, Kerala, Kerala Vartha, Kerala News.