സ്വാതന്ത്ര്യദിനം; ജില്ലാ എസ് വൈ എസ് ദേശരക്ഷാ വലയത്തില്‍ ആയിരങ്ങള്‍ കണ്ണികളായി
Aug 16, 2016, 09:58 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 16/08/2016) രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ എസ് വൈ എസ് ചട്ടഞ്ചാലില്‍ ഒരുക്കിയ ദേശരക്ഷാ വലയത്തില്‍ ആയിരങ്ങള്‍ എല്ലാ തീവ്ര, ഭീകര ചിന്തകള്‍ക്കെതിരെ ചെറുത്ത് നില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ഇന്ത്യക്കാര്‍ ഒരൊറ്റ ജനതയെന്ന സന്ദേശം കൂടുതല്‍ ദൃഢമാക്കുന്നതിനുമുളള ആഹ്വാനം മുഴക്കി ജില്ലയിലെ 400 ലേറെ യൂണിറ്റുകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ദേശീയ പാതയോരത്ത് മനുഷ്യ സാഗരം തീര്‍ത്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു വിധ്വംസക ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും രാജ്യത്തെ മതേതര സമൂഹം ഒന്നിച്ചു മുന്നേറണമെന്നുമുള്ള സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് ദേശരക്ഷാ വലയം സമാപിച്ചത്.
സ്വാതന്ത്യ ദിനത്തില്‍ വൈകുന്നേരം അമ്പത്തിയഞ്ചാം മൈലില്‍ നിന്ന് പടുകൂറ്റന്‍ റാലിയായാണ് പ്രവര്‍ത്തകര്‍ ചട്ടഞ്ചാലിലേക്ക് നീങ്ങിയത്. ജില്ലാ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി. ദേശരക്ഷാ വലയം കെ കുഞ്ഞി രാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജാതി, മത വര്‍ഗ്ഗ വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളായിരിക്കണം നമ്മുടെ പ്രചോദനം. രാജ്യ താല്‍പര്യത്തിനപ്പുറം സങ്കുചിത, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മതേതര സമൂഹം ഒറ്റപ്പെടുത്തണം. എം എല്‍ എ പറഞ്ഞു.
അബ്ദുല്ലത്തീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് കെ പി എസ് ജമലുല്ലൈലി ബേക്കല്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പഞ്ചായത്തംഗം ശാനവാസ് പാദൂര്‍, എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി കെ അഹ്മദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, അശ്‌റഫ് കരിപ്പൊടി, ഹുസൈന്‍ മുട്ടത്തൊടി, ഹംസ മിസ്ബാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Chattanchal, SYS, Kasaragod, Kerala, SYS Desha Raksha Valayam