പാര്‍ക്കുകള്‍ പാമ്പുകള്‍ പാര്‍ക്കും കാടായി; അനാസ്ഥ വിടാതെ അധികൃതര്‍
Sep 20, 2014, 09:22 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2014) കാസര്‍കോട്ടെ പാര്‍ക്കുകള്‍ പാമ്പുകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി. ആളുകള്‍ക്ക് ഒഴിവു സമയങ്ങള്‍ ചെലവഴിക്കാനും വിശ്രമിക്കാനും വിനോദത്തിലേര്‍പെടാനും ഉപകരിക്കേണ്ട പാര്‍ക്കുകള്‍ അതെല്ലാം അന്യമായി, കാടുമൂടിയ, സാമൂഹ്യവിരുദ്ധ താവളങ്ങളായി മാറിയിരിക്കുകയാണ്. പരിപാലനമില്ലാത്തതും അവഗണനയുമാണ് ഈ ദുഃസ്ഥിക്കു കാരണം.
കാസര്‍കോട് നഗരസഭാപരിധിയില്‍ നാലു പാര്‍ക്കുകളുണ്ട്. തായലങ്ങാടിയിലെ സീവ്യു പാര്‍ക്ക്, റെയില്‍വെ സ്‌റ്റേഷനടുത്ത പൊയക്കര ഹാജി പാര്‍ക്ക്, തളങ്കര പടിഞ്ഞാറിലെ കുട്ടികളുടെ പാര്‍ക്ക്, പുലിക്കുന്ന് പാര്‍ക്ക് എന്നിവ. എല്ലാം ഓരോതരം പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിടുന്നു. മദ്യപാനികളുടെയും മയക്കു മരുന്ന് ഉപഭോക്താക്കളുടെയും ഇടപാടുകാരുടെയും അനാശാസ്യപ്രവര്‍ത്തകരുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമാണ് ഇപ്പോള്‍ അവ.
നല്ല ലക്ഷ്യവുമായി ആരംഭിച്ച പാര്‍ക്കുകള്‍ ഇപ്പോള്‍ ഗുണത്തെക്കാളും ദോഷം ചെയ്യുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തളങ്കര പടിഞ്ഞാറിലെ കുട്ടികളുടെ പാര്‍ക്കിലെ കളി ഉപകരണങ്ങളെല്ലാം തുരുമ്പു പിടിച്ച് നാശത്തിന്റെ വക്കിലാണ്. ചിലത് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ മഡോണ കോണ്‍വെന്റിനടുത്ത അംഗന്‍വാടിയും അതോടനുബന്ധിച്ചുള്ള കുട്ടികളുടെ കളിസ്ഥലവും കാടുമൂടി കിടക്കുകയാണ്. ഇവിടെ പാമ്പുകളുണ്ടാവുമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ഭയക്കുന്നു. അവിടുത്തെ കാടു വെട്ടിത്തെളിക്കാന്‍ പോലും കൂട്ടാക്കാത്ത തരത്തിലാണ് അധികൃതരുടെ അനാസ്ഥ. മിക്ക പാര്‍ക്കുകളിലും ഒഴിഞ്ഞ മദ്യക്കുപ്പികളും വാട്ടര്‍ ബോട്ടിലുകളും പ്ലാസ്റ്റിക്ക് കുപ്പികളും പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളും കാണാം.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും ശുചീകരത്തിനും സംരക്ഷണത്തിനും ജീവനക്കാരെ നിയോഗിക്കാത്തതിനാലുമാണ് പാര്‍ക്കുകള്‍ നാശത്തിലേക്കു കൂപ്പുകുത്തിയത്. വര്‍ഷാവര്‍ഷം ബജറ്റില്‍ പാര്‍ക്കുകളുടെ നവീകരണത്തിനു നഗരസഭ ഫണ്ട് നീക്കിവെക്കുന്നുണ്ടെങ്കിലും അതൊന്നും ഫലത്തിലെത്തുന്നില്ലെന്നാണ് ആക്ഷേപം. വിനോദത്തിനും നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമത്തിനും ഉപകരിക്കേണ്ട പാര്‍ക്കുകള്‍ സംരക്ഷിക്കാനും ശോചനീയാവസ്ഥ നീക്കാനും ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Also Read:
കശ്മീര്‍ പാക്കിസ്ഥാന് സ്വന്തം, ഓരോ ഇഞ്ചും തിരിച്ചുപിടിക്കും: ബിലാവല്‍ ഭൂട്ടോ
Keywords: Kasaragod, Kerala, Railway station, Snake, Park, Budget, Thalangara, Childrens Park,
Advertisement: