city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയ; പിന്നില്‍ തമിഴ് സംഘം

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/10/2016) ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം രംഗത്തെത്തിയതായി പോലീസ് സൂചന നല്‍കുന്നു. തമിഴ് സംഘങ്ങളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെന്നാണ് വിവരം. രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

തിങ്കളാഴ്ച കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജ് പരിസരത്ത് നിന്നും മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം ഭിക്ഷാടന മാഫിയയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പുതുക്കൈ ദിവ്യം പാറയിലെ ഓട്ടോ ഡ്രൈവര്‍ മജീദ് - സറീന ദമ്പതികളുടെ മകള്‍ ഫാത്വിമയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മാതാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തമിഴ്‌നാട് ഉഴുന്തൂര്‍പേട്ട കുന്നന്തൂര്‍ വിപ്രം മാവട്ടത്തെ നടയ (65) എന്നയാളെ പിടികൂടി പോലീസിലേല്‍പിച്ചത്.

മന്‍സൂര്‍ ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്പോള്‍ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തി മജീദ് ഭക്ഷണം വാങ്ങാന്‍ പോയ സമയത്തായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. കുട്ടി ഓട്ടോയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. തൊട്ടടുത്ത് ഇരുന്ന മാതാവ് ഹോട്ടലിലേക്ക് പോയ ഭര്‍ത്താവിന്റെ വരവും കാത്ത് നില്‍ക്കുമ്പോള്‍ ഇവരുടെ ശ്രദ്ധ മാറിയപ്പോഴാണ് റിക്ഷയുടെ പിറകിലൂടെ പതുങ്ങിവന്ന നടയ കുട്ടിയെ എടുത്തുകൊണ്ട്് പോകാന്‍ ശ്രമിച്ചത്. പെട്ടെന്ന് മാതാവിന്റെ ശ്രദ്ധ പതിഞ്ഞത് കൊണ്ടു മാത്രമാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമം പിടിക്കപ്പെട്ടത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് സംശയിക്കുന്നത്. ഒരു വലിയ ആപത്തില്‍ നിന്നാണ് കുടുംബം രക്ഷപ്പെട്ടത്. അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ ചിലരും ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പിടിയിലായ തമിഴ്‌നാട് സ്വദേശിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ സംഘത്തില്‍പെട്ടവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്.
ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയ; പിന്നില്‍ തമിഴ് സംഘം

Related News:
3 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 65കാരന്‍ അറസ്റ്റില്‍

Keywords:  Kasaragod, Kerala, Kanhangad, Police, District, Arrest, Complaint, Natives, Attention to parents; Beggars mafia target kids.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia