city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കില്‍ പറക്കുന്നവര്‍ സൂക്ഷിക്കുക, പോലീസ് പിന്നാലെയുണ്ട്

കാസര്‍കോട്: നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ടൗണ്‍ സി.ഐ. ജേക്കബ് മുന്നറിയിപ്പ് നല്‍കി. സൈലന്‍സറില്ലാതെയും അമിത ശബ്ദമുണ്ടാക്കിയും അനധികൃത സ്റ്റിക്കര്‍ പതിച്ചും മൂന്ന് പേരെ ഇരുത്തിയും ഓടുന്ന ഇരു ചക്ര വാഹനങ്ങള്‍ പിടികൂടും. പ്രായപൂര്‍ത്തിയാകാത്തവരും, ലൈസന്‍സ് ഇല്ലാത്തവരും വാഹനങ്ങള്‍ ഓടിക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്.

പെരുന്നാള്‍ തിരക്ക് ഏറിയതോടെ നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പല വാഹനങ്ങളും ഓടിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴി വെക്കുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധമായും അജാഗ്രതയിലും അമിത വേഗതയിലും വാഹനങ്ങള്‍ ഓടിച്ച് അപകടം വരുത്തുന്നത് നഗരത്തില്‍ പതിവാണ്.

ഈയിടെ നെല്ലിക്കുന്നില്‍ മൂന്ന് കുട്ടികള്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. 15 വയസും അതില്‍ താഴെയുമുള്ള മൂന്ന് കുട്ടികളാണ് സ്‌കൂട്ടറും കാറും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ മരിച്ചത്.

പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സ് ഇല്ലാത്തവരും കാറോടിക്കുന്നതും കാസര്‍കോട് നഗരത്തില്‍ പതിവ് കാഴ്ചയാണ്. പോലീസ് പരിശോധന കര്‍ശനമാക്കുന്നതിന് പുറമെ വീട്ടുകാരുടേയും നാട്ടുകാരുടേയും സ്‌നേഹ പൂര്‍വമുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും ബോധവത്കരണവും ഉണ്ടായെങ്കില്‍ മാത്രമേ ഇത്തരം സാഹസിക കൃത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

പെരുന്നാള്‍ തലേന്നും, പെരുന്നാള്‍ ദിവസവും ബൈക്ക് റൈസും അമിതവേഗതയിലുള്ള വാഹന ഓട്ടവും പോലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതിന് പുറമെ വാഹനങ്ങള്‍ പിടിച്ച് വെക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ബൈക്കില്‍ പറക്കുന്നവര്‍ സൂക്ഷിക്കുക, പോലീസ് പിന്നാലെയുണ്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia