സാരിയും പര്‍ദ്ദയും ധരിച്ച് സ്ത്രീകള്‍ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കണം
Jul 28, 2015, 14:56 IST
കാസര്‍കോട്: (www.kasargodvartha.com 28/07/2015) സാരിയും പര്‍ദ്ദയും ധരിച്ച് സ്ത്രീകള്‍ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കിയാല്‍ അപകടങ്ങള്‍ കുറയ്ക്കാമെന്ന് പോലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കുന്നു. സാരിയും പര്‍ദ്ദയും ധരിച്ച് ബൈക്കില്‍ യാത്രചെയ്യുന്നവര്‍ ഒരുവശം ചേര്‍ന്നിരിക്കുന്നത് ചെറിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും പിറകിലിരിക്കുന്ന സ്ത്രീകള്‍ റോഡിലേക്ക് തെറിച്ച് വീഴാനും അതുവഴി അപകടത്തില്‍പെടാനും കാരണമാകുന്നുവെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
മറ്റുപലകാരണങ്ങളെന്നതുപോലെ അപകടത്തിന് ഇതും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ സ്ഥിതിയും ഇപ്പോള്‍ പരിതാപകരമാണ്. ഇരുചക്രവാഹനങ്ങള്‍ പെട്ടെന്ന് അപകടത്തില്‍പെടാന്‍ റോഡിലെ കുഴികളും കാരണമാകുന്നു.
ചൂരിദാര്‍ ധരിച്ചാല്‍ ബൈക്കോടിക്കുന്നവരെപോലെതന്നെ ബൈക്കില്‍ ഇരുന്ന് യാത്രചെയ്യാന്‍ സാധിക്കും. സ്‌കൂട്ടറില്‍ സാരിയോ പര്‍ദ്ദയോ ധരിച്ച് ഓടിക്കുന്നതിന് പ്രയാസമില്ല. എന്നാല്‍ പിറകിലിരിക്കുന്നവര്‍ ചൂരിദാര്‍ ധരിക്കുന്നതാണ് ഉചിതം. പെട്ടന്ന് റോഡിലേക്ക് തെറിച്ചുവീഴാനുള്ള സാധ്യത ഇല്ലാതാക്കുമെന്നാണ് ഇതുകൊണ്ടുള്ള ഗുണം.
ചൂരിദാര്‍ ധരിക്കുന്നവര്‍ ഷാള്‍ ബൈക്കില്‍ കുടുങ്ങാതിരിക്കാന്‍ ഇതോടൊപ്പം ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ജില്ലയില്‍ അടുത്തിടെ നടന്ന പല ബൈക്ക്, സ്‌കൂട്ടര്‍ അപകടങ്ങളിലും സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും അപായം സംഭവിക്കുകയും ചെയ്തത് ബൈക്കിന്റെ വശംചേര്‍ന്നിരുന്ന് യാത്രചെയ്തതുകൊണ്ടാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സാരി ഗാഡില്ലാത്ത ബൈക്കുകളില്‍ ഇരുന്ന് സ്ത്രീകളുടെ സഞ്ചാരവും ഒഴിവാക്കപ്പെടേണ്ടതാണ്.
നഗരങ്ങളില്‍ വാഹങ്ങളുടെ വേഗത മണിക്കൂറില്‍ 30 ആണെങ്കിലും ബൈക്ക് ഉള്‍പെടെ മിക്കവാഹനങ്ങളും ചീറിപ്പായുകയാണ് ചെയ്യുന്നത്. റോഡ് മുറിച്ചുകടക്കാന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഇതുമൂലം ബുദ്ധിമുട്ടുകയും ഭയപ്പെടുകയും ചെയ്യുന്നു. നഗരങ്ങളില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനംകൊണ്ട് സാധിക്കില്ലെന്നാണ് ട്രാഫിക് പോലീസ് വ്യക്തമാക്കുന്നത്. വാഹനങ്ങളുടെ അമികവേഗത കണ്ടെത്താന്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച പല ക്യാമറകളും ഇപ്പോള്‍ തകരാറിലാണ്.
അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് പിഴചുമത്തിയ വാഹനങ്ങള്‍പോലും പിഴയടക്കാതെ ഇപ്പോഴും അമിതവേഗത്തില്‍തന്നെ ഓടുന്നുണ്ടെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കുന്നത്.
Keywords: Bike Rider, Bike Accident, Bike Passenger, Kasaragod, Accident, Injured, Death, Saree, Woman, Attention to bike riders, Advertisement Zaitooni.
Advertisement:
Advertisement: