വീട്ടുമുറ്റത്തു നിന്നും ജീപ്പ് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ ദുരൂഹത
Sep 4, 2012, 13:24 IST
കാസര്‍കോട്: വീട്ടുമുറ്റത്തു നിന്നും ജീപ്പ് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ ദുരൂഹത. തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ ജാഫര്‍ സാദിഖിന്റെ വീട്ടുമുറ്റത്തു നിന്നും ആര് എസ് എന്‍ 4430 നമ്പര്‍ മഹേന്ദ്ര ജീപ്പ് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചത്. ജാഫര്‍ സാദിഖും ഭാര്യയും വീടിനകത്ത് കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ പുറത്ത് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഒരാള്‍ ജീപ്പില്‍ നിന്നും ഇറങ്ങിഓടുന്നതാണ് കണ്ടത്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം ജീപ്പ് മോഷണം തന്നെയാണോ എന്നകാര്യത്തില്‍ സംശയം ഉണര്ന്നതാണ് ദുരൂഹതയ്ക്കിടയാക്കിയത്. ജാഫര്‍ സാദിഖിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാര്‍ ഉറങ്ങാത്ത സമയത്ത് ജീപ്പ് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നില്‍ പോലീസിനും കാര്യമായ സംശയം ഉയര്‍ന്നിട്ടുണ്ട്.

Keywords: Theft, Jeep, Police, Kasaragod, Adkathbail, House, Kerala, House Owner