കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
Jun 7, 2015, 10:25 IST
രാജപുരം: (www.kasargodvartha.com 07/06/2015) പാണത്തൂരിനടുത്ത് കോട്ടയം സ്വദേശിയെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കര്‍ണാടക സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മടിക്കേരി സോമവാര്‍പേട്ടയിലെ നിത്യ (22)യെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്.
ചെമ്പേരിയിലെ ഗേറ്റ് വേ ബാറിന്റെ ഉടമ കോട്ടയം സ്വദേശി മോട്ടി സിറിയക്കിനെയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ അക്രമിച്ച് സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ചത്. പാണത്തൂര്‍ ബസ് സ്റ്റാന്റിനടുത്ത് പാറക്കടവിലാണ് സംഭവം നടന്നത്.
ബാര്‍ പൂട്ടി ജീവനക്കാരനെ വീട്ടില്‍ കൊണ്ടുവിട്ട് തിരിച്ചുവരികയായിരുന്നു സിറിയക്ക്. ഇതിനിടയില്‍ വഴിയില്‍ വെച്ച് നിത്യ കാറിന് കൈകാണിക്കുകയും ബാറിലെ മുന്‍ ജീവനക്കാരനായതിനാല്‍ സിറിയക്ക് കാര്‍ നിര്‍ത്തുകയുമായിരുന്നു. ഇതിനിടയിലാണ് നിത്യ കണ്ണില്‍ മുളക് പൊടി വിതറിയത്. മോഷണം മണത്തറിഞ്ഞ സിറിയക്ക് കാര്‍ പെട്ടെന്ന് ഓടിച്ചു പോവുകയായിരുന്നു. നാല് ലക്ഷം രൂപയും നാലുപവന്റെ സ്വര്‍ണ മാലയും സിറിയക്കിന്റെ കൈയിലുണ്ടായിരുന്നു. സിറിയക്കിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലാക്കിയാണ് നിത്യ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
രാജപുരത്ത് കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടാന്‍ ശ്രമം; പ്രതി വലയില്‍
Keywords: Kasaragod, Kerala, arrest, Police, Rajapuram, Cash, Gold, Robbery, Kanhangad, Accuse, Car, Police. Karnataka Native, Attempt to snatch gold and cash; youth arrested.
Advertisement: