city-gold-ad-for-blogger

ബിജെപി ഓഫീസിന് തീ വെയ്ക്കാന്‍ ശ്രമം

ഉദുമ: (www.kasargodvartha.com 03.06.2014) തച്ചങ്ങാട് ജംഗ്ഷനിലെ ബിജെപി ഓഫീസ് തീ വെച്ച് നശിപ്പിക്കാന്‍ ശ്രമം. ഓഫീസിനകത്ത് തീയിട്ടതായി ചൊവ്വാഴ്ച രാവിലെ കണ്ടെത്തി. റൂമിനകത്തുണ്ടായിരുന്ന ഫ്‌ളക്‌സ് ബോര്‍ഡും മറ്റും കത്തിനശിച്ചു. തീ പടരാതിരുന്നതിനാലാണ് അപകടം ഒഴിവായത്.

നേരത്തെ നിരവധി തവണ ഓഫീസിനുനേരെ അതിക്രമം നടത്തിയിരുന്നു. തീയിടാനുള്ള നീക്കമുണ്ടാകുമെന്ന് നേരത്തെ സംശയം തോന്നിയതിനാല്‍ ഓഫീസിന്റെ എയര്‍ഹോള്‍സുകള്‍ അടച്ചിരുന്നു. എന്നാല്‍ ഇത് പൊളിച്ചാണ് റൂമിനകത്ത് തീയിട്ടത്. നേരത്തെ ഓഫീസിനുനേരെ കരിഓയില്‍ ഒഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മോദിയുടെ ഫ്‌ളക്‌സും തകര്‍ത്തിരുന്നു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് ബിജെപി ആരോപിച്ചു.
ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.

ബിജെപി ഓഫീസിന് തീ വെയ്ക്കാന്‍ ശ്രമം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിയുടെ വരാണസിയില്‍ ഇനിമുതല്‍ വൈദ്യുതി മുടങ്ങില്ല

Keywords:  Kasaragod, Uduma, BJP, Congress, Attack, Office, fire, Attempt to set fire BJP office

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia