city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പ­ക്ഷേ നൊ­ന്തു­പെ­റ്റ കു­ഞ്ഞി­നെ ഉ­പേ­ക്ഷി­ക്കാന്‍ മ­ന­സ്സു­വ­ന്നില്ല'

'പ­ക്ഷേ നൊ­ന്തു­പെ­റ്റ കു­ഞ്ഞി­നെ ഉ­പേ­ക്ഷി­ക്കാന്‍ മ­ന­സ്സു­വ­ന്നില്ല'
കാസര്‍­കോട്: പീ­ഡന­ത്തെ തു­ടര്‍­ന്ന് ഗര്‍­ഭി­ണിയാ­യ യുവ­തി ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ആണ്‍­കു­ഞ്ഞി­ന് ജ­ന്മം നല്‍കി­യ സംഭ­വം ഒ­തു­ക്കാന്‍ ശ്രമം. സംഭ­വം നട­ന്ന് ആ­റ് ദിവ­സം ക­ഴി­ഞ്ഞിട്ടും ഡി­സ്­ചാര്‍­ജ് ചെ­യ്യാന്‍ ആ­ളില്ലാ­ത്ത­തി­നാല്‍ യു­വ­തിയും കു­ഞ്ഞും ദി­വസ­ങ്ങ­ളോ­ളം അ­നാ­ഥ­രാ­യി ക­ഴി­യു­ക­യാ­യി­രുന്നു. വിവ­രം മാധ്യ­മ പ്ര­വര്‍­ത്ത­ക­രു­ടെ ശ്ര­ദ്ധ­യില്‍­പെ­ട്ട­തി­നെ തു­ടര്‍­ന്ന് ഞാ­യ­റാഴ്ച ഉ­ച്ച­യോ­ടെ രണ്ട് സ്­ത്രീ­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ ധൃ­തിപി­ടി­ച്ച് ഡി­സ്­ചാര്‍­ജ് ചെ­യ്­ത് കൊ­ണ്ടു­പോ­വുകയാ­യി­രുന്നു. സം­ഭ­വ­ത്തെ­കു­റി­ച്ച് ആരും പ­രാ­തി നല്‍­കി­യി­ല്ലെ­ങ്കിലും പോ­ലീ­സ് സ്വ­മേധ­യാ അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­രി­ക്കു­ക­യാണ്.

കുമ്പള ഷിറി­യ ക­ട­പ്പു­റ­ത്തെ 25കാ­രി­യാ­ണ് ആ­ശു­പ­ത്രി­യില്‍ പ്ര­സ­വി­ച്ചത്. നാ­ട്ടു­കാ­രാ­ണെ­ന്ന് പ­റ­ഞ്ഞ് യു­വതി­യോ­ടൊ­പ്പം എ­ത്തി­യ­വ­രാ­ണ് അ­ഡ്­മി­റ്റ് ചെ­യ്­ത­തെ­ന്ന് ആ­ശു­പത്രി അ­ധി­കൃതര്‍ പ­റ­ഞ്ഞു. 16 നാ­ണ് യു­വ­തി­യെ ആ­ശു­പ­ത്രി­യില്‍ ­എ­ത്തി­ച്ചത്. അ­ന്ന് ത­ന്നെ പ്ര­സ­വി­ക്കു­കയും ചെ­യ്തു. ദി­വ­സ­ങ്ങള്‍ ക­ഴി­ഞ്ഞിട്ടും യുവ­തി ആ­ശു­പ­ത്രി­യില്‍ നി­ന്ന് ഡി­സ്­ചാര്‍­ജ് ചെ­യ്­ത് പോ­കാ­ത്ത­തി­നെ തു­ടര്‍­ന്നാ­ണ് പീ­ഡ­ന­ത്തി­ന് ഇ­ര­യാ­യാ­ണ് ഗര്‍­ഭി­ണി­യാ­യ­തെ­ന്ന വിവ­രം പു­റ­ത്താ­യ­ത്.

ആ­ശു­പ­ത്രി­യില്‍ ന­വ­ജാ­ത ശി­ശു­വി­നൊ­പ്പം ആ­റ് ദിവ­സം ക­ഴി­ഞ്ഞി­രു­ന്ന യുവ­തി പ­റ­യു­ന്ന­തി­ങ്ങനെ-'ആ­റ് വര്‍­ഷം മു­മ്പ് അ­ബ്ദുല്ല എ­ന്ന­യാള്‍ ത­ന്നെ വി­വാഹം ക­ഴി­ച്ചി­രുന്നു. അ­ഞ്ച് മാ­സത്തി­ന് ശേ­ഷം ഉ­പേ­ക്ഷി­ച്ച് പോയി. അ­തി­നി­ടെ വീ­ട്ടു­കാര്‍ മ­റ്റൊ­രാള്‍­ക്ക് വി­വാ­ഹം ചെ­യ്­തു കൊ­ടു­ത്തു­വെ­ങ്കിലും അ­യാ­ളു­മാ­യു­ള്ള ബ­ന്ധം കൂ­ടു­തല്‍ കാ­ലം നീണ്ടു­പോ­യില്ല. പി­ന്നീ­ട് മാ­താ­പി­താ­ക്കള്‍­കൊപ്പ­മാ­യി­രു­ന്നു താ­മസം. ഇ­തി­നി­ടെ മാ­താ­പി­താ­ക്കളും സ­ഹോ­ദ­രനും മ­രിച്ചു­പോയി. അ­തി­ന് ശേ­ഷം ഞാനും വി­കലാം­ഗ­യാ­യ 18 വ­യ­സ്സു­ള്ള സ­ഹോ­ദ­രിയും അ­നാ­ഥ­രാ­യി. പി­ന്നീ­ട് വീ­ടു­ക­ളില്‍ ചെ­ന്ന് ജോ­ലി ചെ­യ്­താ­ണ് സ­ഹോ­ദ­രിയും ഞാനും ക­ഴി­ഞ്ഞി­രു­ന്ന­ത്. ഇ­തി­നി­ടെ വീ­ട്ടി­ലെ­ത്തി ഒ­രാള്‍ എ­ന്നെ പീ­ഡി­പ്പിച്ചു. ഇ­തേ­കു­റി­ച്ച് പ­ല­രോടും പ­റ­ഞ്ഞു­വെ­ങ്കിലും ആരും സ­ഹാ­യി­ക്കാന്‍ എ­ത്തിയില്ല. പി­ന്നീ­ട് ആ­ഴ്­ച­തോറും പ്ര­സ്തു­ത യു­വാ­വ് പീ­ഡി­പ്പി­ക്കാന്‍ തു­ടങ്ങി. ആ­ദ്യ­മൊ­ക്കെ എ­തിര്‍­ത്തു­വെ­ങ്കിലും പി­ന്നീ­ട് പീഡ­നം പ­തി­വായി. ഇ­ങ്ങ­നെ­യാ­ണ് ഗര്‍­ഭി­ണി­യാ­യത്. പൂര്‍­ണ ഗര്‍­ഭി­ണിയാ­യ­തി­നെ തു­ടര്‍­ന്ന് ജോ­ലി­ക്ക് പോ­കാന്‍ ക­ഴി­ഞ്ഞില്ല. പീ­ഡി­പ്പിച്ച യു­വാവും തി­രി­ഞ്ഞു നോ­ക്കാ­തെ­യാ­യി.

16ന് പ്ര­സ­വ വേ­ദ­ന അ­നു­ഭ­വ­പ്പെ­ട്ട­പ്പോള്‍ ചി­ലര്‍­ചേര്‍­ന്ന് ആ­ശു­പ­ത്രി­യില്‍ എ­ത്തിച്ചു. ഒ­രു ജ­ന­പ്ര­തി­നി­ധിയും ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കാന്‍ ഉ­ണ്ടാ­യി­രുന്നു. ആ­ദ്യ­ത്തെ മൂ­ന്ന് ദിവ­സം കു­ഞ്ഞ് ഐ.സി.യു.വില്‍ ആ­യി­രുന്നു. പി­ന്നീ­ട് വാര്‍­ഡി­ലേ­ക്ക് മാറ്റി. ഇ­തി­നി­ട­യില്‍ ആ­ശു­പ­ത്രി­യില്‍ എത്തി­യ ഒ­രാള്‍ കു­ഞ്ഞി­നെ അ­മ്മ­തൊ­ട്ടി­ലില്‍ ഉ­പേ­ക്ഷി­ക്കാന്‍ ഉ­പ­ദേ­ശിച്ചു. പ­ക്ഷേ നൊ­ന്തു­പെ­റ്റ കു­ഞ്ഞി­നെ ഉ­പേ­ക്ഷി­ക്കാന്‍ മ­ന­സ്സു­വ­ന്നില്ല'.

ചി­ലര്‍ യു­വ­തി­യു­ടെയും കു­ഞ്ഞി­ന്റെയും ഫോ­ട്ടോ­യെ­ടു­ക്കു­കയും വി­വ­ര­ങ്ങള്‍ ശേ­ഖ­രി­ക്കു­കയും ചെ­യ്തു. ഈ വി­വ­ര­മ­റി­ഞ്ഞാ­ണ് ര­ണ്ട് സ്­ത്രീ­കള്‍ ധൃ­തി പി­ടി­ച്ച് യു­വ­തി­യെയും കു­ഞ്ഞി­നെയും ഡി­സ്­ചാര്‍­ജ് ചെ­യ്­ത് കൂ­ട്ടി­കൊണ്ടു­പോ­യ­ത്.

Keywords:  Molestation, Delivery, Kasaragod, General-hospital, Kerala, Girl.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia