നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പട്ടാപകല്‍ കോളിംഗ് ബെല്‍ അടിച്ച് അകത്ത് കയറിയ അജ്ഞാതന്‍ കടന്ന് പിടിച്ചു
May 12, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2016) നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പട്ടാപകല്‍ കോളിംഗ് ബെല്‍ അടിച്ച് അകത്ത് കയറിയ അജ്ഞാതന്‍ കടന്ന് പിടിച്ചു. പെണ്‍കുട്ടി നിലവിളിക്കുകയും ആളുകള്‍ ഓടിക്കൂടുകയും ചെയ്യുന്നതിനു മുമ്പ് അജ്ഞാതന്‍ രക്ഷപ്പെട്ടു. ബുധനാഴ്ച പകല്‍ 11 മണിക്കാണ് സംഭവം. ചൗക്കി ആസാദ് നഗര്‍ സ്വദേശിനിയായ 20 കാരി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് മാനഭംഗശ്രമത്തിന് ഇരയായത്.
സംഭവത്തെക്കുറിച്ച് പോലീസ് ഗൗരവമായ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. കാക്കി ഷര്‍ട്ട് ധരിച്ച് വീട്ടിലെത്തിയ അജ്ഞാതന്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്ന ഉടനെയായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ചത്. ഒച്ച വെക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കാനും ശ്രമിച്ചു. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. മറ്റാരും വീട്ടല്‍ ഉണ്ടായിരുന്നില്ല. മൂന്നാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.
അജ്ഞാതന്റെ കയ്യില്‍ കത്തിയുണ്ടായിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പട്ടാപകല്‍ നടന്ന ഈ സംഭവം പോലീസ് അതീവ ഗൗരവമായി കണ്ടാണ് കേസെടുത്ത് പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിത്. അജ്ഞാന്റെ പെട്ടെന്നുള്ള ഈ പെരുമാറ്റം പെണ്‍കുട്ടിയെ ഭയചകിതയാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു പെണ്‍കുട്ടിക്ക്.
Keywords: Nurse, Student, Police, Investigation, House, Case, Kasaragod, Stranger