വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് മുങ്ങി
Mar 21, 2015, 13:24 IST
കാസര്‍കോട്: (www.kasargodvartha.com 21/03/2015) മലയോരത്തെ ഒരു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഒരു സ്‌കൂളില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസില്‍ പ്രതിയായ യുവാവ് നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. യുവാവ് ശല്യപ്പെടുത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകര്‍ വിവരം കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് യുവാവ് മുങ്ങിയത്. പ്രതി ബാംഗ്ലൂരിലാണെന്നാണ് സൂചന.

Keywords: Kasaragod, Kerala, Molestation, School, Students, Police, Complaint.
Advertisement: