മദ്യപാനത്തെ എതിര്‍ത്ത യുവതിയെ ഭര്‍ത്താവും പിതാവും കഴുത്തു മുറുക്കിക്കൊല്ലാന് ശ്രമിച്ചു
Jun 20, 2014, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2014) ഭര്‍ത്താവും ഭര്‍തൃ പിതാവും മദ്യപിച്ച് വീട്ടിലെത്തുന്നതിനെ എതിര്‍ത്തതിനു യുവതിയെ കഴുത്തില്‍ മുണ്ടിട്ടു മുറുക്കി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. മധൂര്‍ ചേനക്കോട്ടെ കുഞ്ഞിക്കണ്ണന്റെ മകള്‍ കെ. ബിന്ദു(29)വിനെയാണ് നീലേശ്വരം ബിരിക്കുളത്തെ ഭര്‍തൃവീട്ടില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ ബിന്ദുവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിന് രണ്ടു മക്കളുണ്ട്. ഭര്‍ത്താവും പിതാവും മദ്യപിച്ച് വീട്ടിലെത്തി വഴക്കു കൂടുന്നത് പതിവാണത്രേ. ഇതിനെ എതിര്‍ത്തപ്പോഴാണ് ഇരുവരും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ബിന്ദു പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, House, Father, Injured, General-hospital, Husband, Attempt to kill woman.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067