city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാമുകനൊപ്പം ഒളിച്ചോടിയ മാതാവിനൊപ്പം പോകാന്‍ മകന്‍ തയ്യാറായില്ല; പിന്നാലെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2018) സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന ഒമ്പതു വയസുകാരനെ നാടകീയമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അധ്യാപകനും സഹപാഠികളും കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു. പുതിയകണ്ടം ഇടയില്‍വീട്ടില്‍ നാലാപ്പാടം മീത്തല്‍ വീട്ടില്‍ എം കരുണാകരന്റെ ഒമ്പതു വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാനുള്ള ഭാര്യാബന്ധുക്കളുടെ ശ്രമമാണ് വിഫലമായത്.
കാമുകനൊപ്പം ഒളിച്ചോടിയ മാതാവിനൊപ്പം പോകാന്‍ മകന്‍ തയ്യാറായില്ല; പിന്നാലെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പോലീസ് കേസെടുത്തു

ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന കുട്ടിയെ കരുണാകരന്റെ ഭാര്യ ചിത്രലേഖയുടെ മാതാപിതാക്കളായ മാവുങ്കാല്‍ പുതിയകണ്ടത്തെ ഇടയില്‍വീട്ടില്‍ വാസുദേവന്‍ ആചാരി, ഭാര്യ രമണി, മകള്‍ മോനിഷ എന്നിവര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. എന്നാല്‍ കുട്ടിയുടെ നിലവിളി കേട്ട് അധ്യാപകരും പരിസരവാസികളും ഓടിയെത്തിയപ്പോള്‍ ഇവര്‍ ശ്രമം വിഫലമാകുകയായിരുന്നു.

ചിത്രലേഖ അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് കരുണാകരന്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ മകനെ ഉപേക്ഷിച്ച് തളങ്കര സ്വദേശി ഇസ്മാഈലിനോടൊപ്പം ഒളിച്ചോടിയിരുന്നു. അന്ന് മുതല്‍ പിതാവിന്റെ വീട്ടിലാണ് കുട്ടി കഴിയുന്നത്. ഇസ്മാഈലിനോടൊപ്പം താമസിച്ചുവരുന്ന ചിത്രലേഖ പലവട്ടം കുട്ടിയെ കൂടെകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അമ്മയോടൊപ്പം പോകാന്‍ മകന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മാതാപിതാക്കളെയും സഹോദരിയെയും വിട്ട് മകനെ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. സംഭവം സംബന്ധിച്ച് മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Attempt to kidnap; case registered, Kidnap-attempt, Kanhangad, Kasaragod, News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia